Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റഫ്രിജറേറ്റർ തുടർച്ചയായി തകരാറിലായി; നിർമ്മാണ വൈകല്യമുണ്ടെന്ന് കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

റഫ്രിജറേറ്റർ തുടർച്ചയായി തകരാറിലായി; നിർമ്മാണ വൈകല്യമുണ്ടെന്ന് കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പലപ്രാവശ്യം റിപ്പയർ ചെയ്തിട്ടും പ്രവർത്തനക്ഷമമാകാത്ത റഫ്രിജറേറ്ററിന് നിർമ്മാണ വൈകല്യമുണ്ടെന്ന് കണക്കാക്കി ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പറവൂരിലെ കൂൾ കെയർ റഫ്രിജറേഷൻ എന്ന സ്ഥാപനത്തിനെതിരെ എറണാകുളം, ചെറായി സ്വദേശി എൻ എം മിഥുൻ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരൻ വാങ്ങിയ സാംസങ് റഫ്രിജറേറ്റർ പലതവണ തകരാറിലാവുകയും ഓരോ തവണയും ടെക്‌നീഷ്യൻ പരിശോധിച്ച് ഫ്രിഡ്ജിന്റെ പല ഘടകങ്ങളും മാറ്റി പുതിയത് വെക്കുകയും, അതിനുള്ള തുക പരാതിക്കാരനിൽ നിന്നും ഈടാക്കുകയും ചെയ്തു. എന്നിട്ടും റഫ്രിജറേറ്റർ പ്രവർത്തനരഹിതമായി. ഇങ്ങനെ തുടർച്ചയായി തകരാറിലാകുന്നത് നിർമ്മാണപരമായ ന്യൂനതയായി കണ്ട് പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.

റിപ്പയറിങ്ങിനായി ചെലവായ 3,386/ രൂപയും, കൂടാതെ കോടതി ചെലവും നഷ്ടപരിഹാരയുമായി 25,000/ രൂപയും ഒരു മാസത്തിനകം പരാതിക്കാരന് എതിർകക്ഷി നൽകണമെന്ന് കമ്മിഷൻ പ്രസിഡണ്ട് ഡി ബി .ബിനു മെമ്പർമാരായ വൈക്കം. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP