Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

മുഖ്യമന്ത്രിയും ഗവർണറും ചായ കുടിച്ച് കൊണ്ട് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളുവെന്ന് അറ്റോർണി ജനറൽ; മുഖം രക്ഷിക്കാനുള്ള ശ്രമം ആണ് ഗവർണർ നടത്തുന്നതെന്ന് കെ കെ വേണുഗോപാൽ; സുപ്രീം കോടതിയിൽ നടന്നത്

മുഖ്യമന്ത്രിയും ഗവർണറും ചായ കുടിച്ച് കൊണ്ട് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളുവെന്ന് അറ്റോർണി ജനറൽ; മുഖം രക്ഷിക്കാനുള്ള ശ്രമം ആണ് ഗവർണർ നടത്തുന്നതെന്ന് കെ കെ വേണുഗോപാൽ; സുപ്രീം കോടതിയിൽ നടന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള ഗവർണറെ ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിന് എതിരെ വിമർശനം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയും ബില്ലവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്താനും സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഗവർണ്ണർ ക്ഷണിച്ചാൽ പോകാൻ മുഖ്യമന്ത്രിക്ക് തടസ്സമുണ്ടോ എന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. സംസ്ഥാനത്തിന്റെ ഹർജിയിൽ ഭേദഗതി വരുത്താൻ കോടതി അനുമതി നൽകി. ഇതിനായി അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. കേരളത്തിന്റെ ഹർജി കോടതി തീർപ്പാക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഇടപെടൽ നടത്തുമെന്ന സൂചനയും നൽകി.

കേരളത്തിലെ പ്രശ്‌നങ്ങൾ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയാൽ തീരാവുന്നതേയുള്ളൂവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി വാദത്തിനിടെ പറഞ്ഞു. യഥാർത്ഥ പ്രശ്‌നം എന്താണെന്ന് പറയാതിരിക്കാൻ താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം സുപ്രീം കോടതിയിൽ പറഞ്ഞു. എന്നാൽ, പ്രശ്‌നം എന്താണെന്ന് അറ്റോർണി ജനറൽ തുറന്നുപറയണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗവർണർ പറയുന്നതെന്നും വേണുഗോപാൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

ബില്ലുകൾ സംബന്ധിച്ച് വിശദീകരിക്കാൻ മന്ത്രിമാർ കൂടിക്കാഴ്ചയക്ക് സമയം തേടിയെങ്കിലും ഗവർണർ അത് നിഷേധിക്കുകയാണെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. മന്ത്രിമാർക്കൊപ്പം പ്രൈവറ്റ് സെക്രട്ടറിമാർ കൂടിക്കാഴ്ചയ്ക്ക് എത്തുന്നത് ഗവർണർ തടഞ്ഞതായും അദ്ദേഹം ആരോപിച്ചു. എന്നാൽ, മുഖ്യമന്ത്രിയുമായി എപ്പോൾ വേണമെങ്കിലും കൂടിക്കാഴ്ചയ്ക്ക് ഗവർണർ തയ്യാറാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയിൽ അറിയിച്ചു.

ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർക്കാണ് ബില്ലുകളെക്കുറിച്ച് കൂടുതൽ അറിയാവുന്നതെന്നും അതിനാലാണ് അവർ വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചതെന്നും വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. എന്നാൽ, മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്ക് ബില്ലുകളെക്കുറിച്ച് അറിയില്ലെന്ന നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. മുഖ്യമന്ത്രിക്ക് ഗവർണറെ കാണാൻ എന്തെങ്കിലും പ്രയാസം ഉണ്ടോ എന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

മുഖംരക്ഷിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ആവശ്യപ്പെടുന്നതെന്ന് വേണുഗോപാൽ ആരോപിച്ചു. ഗവർണർ ചായകുടിക്കാൻ വിളിച്ചാൽ മുഖ്യമന്ത്രി രാജ്ഭവിൽ പോകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ചായക്കൊപ്പം മുഖ്യമന്ത്രിയും ഗവർണറും ചർച്ചനടത്തിയാൽ തീരാവുന്ന പ്രശനം മാത്രമേ ഉള്ളൂ എന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കേരളത്തിൽ ചായയെക്കാൾ കാപ്പിയാണ് പ്രശസ്തമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപെട്ടു.

കേരളം നമ്പർ വൺ സംസ്ഥാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തുതന്നെ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമാണ്. സർക്കാർ കൊണ്ടുവരുന്ന ജനപ്രിയ നിയമങ്ങളിൽ ഗവർണറുടെ തീരുമാനം അനന്തമായി വൈകിയാൽ എങ്ങനെ സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കും? ഇതിന് ഒരു അവസാനമുണ്ടായാലേ മതിയാകൂ എന്നും കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയിൽ പറഞ്ഞു.

കേരള ഗവർണർ ബില്ലുകൾ പിടിച്ചു വെച്ചതിനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. ബില്ലുകൾ പിടിച്ചുവെക്കാൻ അവകാശമില്ലെന്നും, സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രണ്ട് വർഷം ബില്ലുകളിൽ ഗവർണർ എന്ത് എടുക്കുകയായിരുന്നുവെന്നും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

ബില്ലുകൾ പിടിച്ചു വെച്ചതിൽ ന്യായീകരണമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 7 ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തൽക്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിന്റെ നിലവിലെ ഹർജിയുടെ അടിസ്ഥാനത്തിൽ ഇടപെടാൻ കഴിയില്ല. രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. പരിഗണനയിലുള്ള പണ ബില്ലിൽ തീരുമാനം എടുക്കാമെന്ന് ഗവർണർക്ക് വേണ്ടി ഹാജരായ എജി കോടതിയെ അറിയിച്ചു. ഗവർണർമാർക്ക് മാർഗ്ഗനിർദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP