Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി; കുഞ്ഞ് ജനിച്ചാൽ സാമൂഹികമായ സങ്കീർണതകൾ ഉണ്ടാകുമെന്ന് ഹൈക്കോടതി; ഏഴുമാസം പ്രായമായ ഗർഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ ബോർഡും

സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി;  കുഞ്ഞ് ജനിച്ചാൽ സാമൂഹികമായ സങ്കീർണതകൾ ഉണ്ടാകുമെന്ന് ഹൈക്കോടതി; ഏഴുമാസം പ്രായമായ ഗർഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ ബോർഡും

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതിനൽകി. പെൺകുട്ടിയുടെ പിതാവാണ് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.ഏഴ് മാസം പ്രായമായ (32 ആഴ്ചയിലേറെ) ഗർഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനൊപ്പം, സാമൂഹ്യവും വൈദ്യശാസ്ത്രപരവുമായ സങ്കീർണതകളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ ഗർഭഛിദ്രത്തിന് ഉത്തരവിട്ടത്.

ഇരയായ പെൺകുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു െമഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. കുട്ടി ഗർഭിണിയായതു സ്വന്തം സഹോദരനിൽനിന്നാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ വലിയ സങ്കീർണതകൾ ഈ കേസിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കുഞ്ഞ് ജനിച്ചാൽ അതു സാമൂഹ്യമായ സങ്കീർണതകൾക്കു കാരണമാവുമെന്ന് കോടതി വിലയിരുത്തി. ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ ഗർഭഛിദ്രത്തിന് അനുമതി നൽകുക മാത്രമാണ് പോംവഴി. ഗർഭഛിദ്രത്തിനു നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്കും മെഡിക്കൽ കോളജ് സൂപ്രണ്ടിനും കോടതി നിർദ്ദേശം നൽകി. ഗർഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

'വസ്തുത കണക്കിലെടുക്കുമ്പോൾ, കുട്ടി ജനിച്ചത് സ്വന്തം സഹോദരനിൽ നിന്നാണ്. വിവിധ സാമൂഹികവും വൈദ്യശാസ്ത്രപരവുമായ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, ഗർഭം അലസിപ്പിക്കാൻ ഹരജിക്കാരൻ ആവശ്യപ്പെടുന്നതുപ്രകാരം അനുമതി അനിവാര്യമാണ്', കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഗർഭധാരണം തുടരുന്നത് പെൺകുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ പരിക്കേൽപ്പിക്കുമെന്നും കൗമാരപ്രായത്തിലുള്ള ഗർഭധാരണത്തിന്റെ സങ്കീർണതകൾ ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു കാലതാമസവും വരാതെ ഗർഭഛിദ്രത്തിന് ഉടനടി നടപടികൾ കൈക്കൊള്ളണമെന്നാണ് ആരോഗ്യ വകുപ്പധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP