Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതി പരിസരത്ത് വച്ച് കഞ്ചാവ് കൈമാറ്റം; മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സമ്മാനം; കയ്യോടെ പിടികൂടി എസ്‌കോർട്ട് പൊലീസ്; ഇരുവർക്കും എതിരെ കേസ്

കോടതി പരിസരത്ത് വച്ച് കഞ്ചാവ് കൈമാറ്റം; മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സമ്മാനം; കയ്യോടെ പിടികൂടി എസ്‌കോർട്ട് പൊലീസ്; ഇരുവർക്കും എതിരെ കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മയക്കുമരുന്നു കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യത്തിലിറങ്ങിയ മറ്റൊരു പ്രതി കോടതിയിൽ വെച്ച് കൈമാറിയ കഞ്ചാവ് പൊലീസ് കയ്യോടെ പിടികൂടി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മഞ്ചേരി എൻഡിപിഎസ് കോടതിയിലാണ് സംഭവം. 26 കിലോ കഞ്ചാവ് കടത്തിയെന്ന കേസിൽ പ്രതിയായ മുഹമ്മദ് റാഫി (30)ക്കാണ് മറ്റൊരു മയക്കുമരുന്നു കേസിൽ പ്രതിയായ എടവണ്ണ ഒതായി ചാത്തല്ലൂർ സ്വദേശിയായ നിയാസ് (30) കഞ്ചാവ് കൈമാറിയത്.

കോഴിക്കോട് ജയിലിൽ റിമാന്റിൽ കഴിയുന്ന റാഫിയെ ഇന്നു വിചാരണക്കായി കോടതിയിൽ എത്തിച്ചതായിരുന്നു. മയക്കുമരുന്നു കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് നിയാസ്. പ്രതികൾക്കൊപ്പം എസ്‌കോർട് ഡ്യൂട്ടിയിലെത്തിയ പൊലീസുകാരാണ് കഞ്ചാവ് കൈമാറുന്നത് പിടികൂടിയത്. കറുത്ത ഇൻസുലേഷൻ ടാപ്പ് കൊണ്ട് ഒട്ടിച്ച, ക്യാപ്‌സൂൾ രൂപത്തിലാക്കിയ കഞ്ചാവിനൊപ്പം എണ്ണമയമുള്ള പ്ലാസ്റ്റിക് കവറുമാണ് പിടികൂടിയത്. ഇത് സ്വകാര്യഭാഗത്ത് നിക്ഷേപിച്ച് ജയിലിലേക്ക് കടത്താനുള്ള ശ്രമമാണെന്ന് കരുതുന്നു. കോടതിയിൽ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ രണ്ടുപേർ ഓടി രക്ഷപ്പെട്ടതായി കരുതുന്നു. പൊലീസുകാർ സംഭവം ഉടൻ ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജഡ്ജിയുടെ നിർദ്ദേശപ്രകാരം മഞ്ചേരി പൊലീസ് പ്രതികൾക്കെതിരെ കേസ്സെടുത്തു.

അതേ സമയം കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി ഇന്നലെ വീണ്ടും അറസ്റ്റിലായി. മഞ്ചേരി എൻഎസ്എസ് കോളജ് റോഡിൽ കൈപ്പകശ്ശേരി കബീർ എന്ന പൂള കബീർ (43) നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ കൊണ്ടോട്ടി എസ് ഐ നൗഫൽ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 60 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കൊണ്ടോട്ടിയും മഞ്ചേരിയും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തി വരുന്ന കബീറിനെ രണ്ടാഴ്ച മുമ്പാണ് പെരിന്തൽമണ്ണ എക്‌സൈസ് കഞ്ചാവുമായി പിടികൂടിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു. പ്രതിയുടെ പേരിൽ നിലവിൽ പതിനഞ്ചോളം കഞ്ചാവു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവുമായി മലപ്പുറം എക്‌സൈസ് പിടികൂടിയ കേസിൽ 14 മാസത്തെ തടവു ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP