Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജൂലായിൽ തന്നെ പീഡിപ്പിച്ചെന്ന് പരാതിക്കാരി; ഓഗസ്റ്റിൽ അതേ റിസോർട്ടിലെത്തി പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും മൊഴി; എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡനപരാതിയിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; വധശ്രമ കേസിലും തെളിവുകളില്ല

ജൂലായിൽ തന്നെ പീഡിപ്പിച്ചെന്ന് പരാതിക്കാരി; ഓഗസ്റ്റിൽ അതേ റിസോർട്ടിലെത്തി പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും മൊഴി; എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡനപരാതിയിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; വധശ്രമ കേസിലും തെളിവുകളില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എംഎ‍ൽഎ.ക്കെതിരായ യുവതിയുടെ പരാതിയിൽ അസ്വാഭാവികതയുണ്ടെന്നാണ് നിരീക്ഷണം. വധശ്രമ ആരോപണങ്ങളിൽ മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാർ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണങ്ങളുള്ളത്.

എൽദോസ് കുന്നപ്പിള്ളി 2022 ജൂലായ് മാസത്തിൽ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ അതേ റിസോർട്ടിലെത്തി പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേർപ്പെട്ടെന്നും പറയുന്നു. ഇക്കാര്യത്തിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്.

മാത്രമല്ല, വധശ്രമ കേസിലും കോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകളടക്കം പരിശോധിച്ചാൽ വധശ്രമ ആരോപണത്തിൽ മതിയായ തെളിവുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. എംഎ‍ൽഎ.യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ ഈ രണ്ട് ഹർജികളും കോടതി തള്ളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP