Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണക്കടത്ത് കേസ് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റിയാൽ സംസ്ഥാനത്തെ ഭരണനിർവഹണത്തെയും, ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കും; വിചാരണ അട്ടിമറിക്കപ്പെടുമെന്ന സാങ്കൽപ്പിക ആശങ്കയാണ് ഇഡിയുടേത്; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

സ്വർണക്കടത്ത് കേസ് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റിയാൽ സംസ്ഥാനത്തെ ഭരണനിർവഹണത്തെയും, ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കും; വിചാരണ അട്ടിമറിക്കപ്പെടുമെന്ന സാങ്കൽപ്പിക ആശങ്കയാണ് ഇഡിയുടേത്; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിന് എതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു ഐഎഎസാണ് കോടതിയെ സമീപിച്ചത്. ഒക്ടോബർ പത്തിനാണ് ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിചാരണ ബെംഗളൂരുവിലേക്കു മാറ്റണമെന്ന് ജൂലൈയിലാണ് ഇഡി ആവശ്യപ്പെട്ടത്.

ഇഡി ഫയൽ ചെയ്ത ട്രാൻസ്ഫർ പെറ്റീഷനിൽ സരിത്, സന്ദീപ്, സ്വപ്ന എന്നിവരാണ് എതിർകക്ഷികൾ. സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് കേസിൽ കക്ഷി ചേരാൻ സർക്കാർ അപേക്ഷ നൽകിയത്. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റാൻ തക്കതായ കാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഇഡിക്കു കഴിഞ്ഞിട്ടില്ലെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടി. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണ നിർവഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.

അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിൽ വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന സാങ്കൽപ്പിക ആശങ്കയാണ് ഇഡിയുടേത്. കേസിൽ കക്ഷികൾ ആകാതെയാണ് രാഷ്ട്രീയ പദവികൾ വഹിക്കുന്നവർക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സർക്കാർ ഹർജിയിൽ പറയുന്നു. ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാർ കോടതിയെ സമീപിച്ചത്.

ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ച മന്ത്രിമാരും ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. അന്വേഷണ ഏജൻസികളുടെ പ്രവർത്തനം കേരളത്തിന്റെ വികസന പദ്ധതികളെ ബാധിച്ചിട്ടുണ്ട്. തെളിവുകളില്ലാതെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് ആരോപണം ഉന്നയിക്കുന്നത്. സ്വപ്നയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് ബെംഗളൂരുവിലേക്കു മാറ്റാൻ ഇഡി സുപ്രീംകോടതിയെ സമീപിച്ചതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

പൊലീസ്, സർക്കാർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ട്രാൻസ്ഫർ ഹർജിയിൽ ഇ ഡി ആരോപിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്ന അവസരത്തിൽ അതിനെതിരെ ഒരു തരത്തിലുള്ള പ്രതിഷേധ സമരങ്ങൾ അരങ്ങേറിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണ വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ ഇ ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

ഏജൻസി ആവശ്യപ്പെടാതെയാണ് സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയത്. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാണ് സി കെ ശശി ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP