Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; കണ്ടൽ കാട്ടിൽ വള്ളിയിൽ കുടുങ്ങി മൃതദേഹം തറയിൽ തട്ടി നിന്നതിന്റെ വിശദാംശങ്ങൾ നൽകി അന്വേഷണ ഉദ്യോഗസ്ഥൻ; പ്രതികളെ ദിനിൽ കോടതിയിൽ തിരിച്ചറിഞ്ഞു

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; കണ്ടൽ കാട്ടിൽ വള്ളിയിൽ കുടുങ്ങി മൃതദേഹം തറയിൽ തട്ടി നിന്നതിന്റെ വിശദാംശങ്ങൾ നൽകി അന്വേഷണ ഉദ്യോഗസ്ഥൻ; പ്രതികളെ ദിനിൽ കോടതിയിൽ തിരിച്ചറിഞ്ഞു

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ, വിദേശ വനിതയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ വള്ളിയിൽ കുടുങ്ങി മൃതശരീരം തറയിൽ തട്ടി നിന്നതിന് 1.5 മീറ്റർ മാറിയാണ് ഉടൽ വേർപെട്ട ലിഗയുടെ തല കിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിൽ തലസ്ഥാനത്തെ വിചാരണ കോടതിയിൽ മൊഴി നൽകി.

അഴുകി ജീർണ്ണിച്ച് തല വേർപെട്ടതാകാമെന്ന് ക്രൈം സീൻ പരിശോധിച്ച ഡോ.സുനു കുമാർ അഭിപ്രായപ്പെട്ടതായും ദിനിൽ മൊഴി നൽകി. അൽപ്പം ചെരിഞ്ഞ് ആറിന്റെ തിരമായ ചെരിഞ്ഞ പ്രതലമായതിനാൽ തല ഉരുണ്ടു പോയതാണ്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ മുമ്പാകെയാണ് മുപ്പതാം സാക്ഷിയായി ദിനിൽ മൊഴി നൽകിയത്.

താൻ തയ്യാറാക്കിയ മഹസർ, പ്രേത വിചാരണ റിപ്പോർട്ട് ഉൾപ്പെടെയുള്ള റിക്കോർഡുകൾ പരിശോധിച്ചാണ് ഡോ. സുനു കുമാർ ക്രൈം സീൻ റിപ്പോർട്ട് തയ്യാറാക്കിയതിനാൽ അതിലെ ഉള്ളടക്കം പ്രസക്തമാണെന്ന് തനിക്ക് ബോധ്യമായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്തിനേറ്റ മാരക മുറിവെന്നാണ്. ഒതള മരത്തോട് ചേർന്ന് കിടക്കുന്ന വള്ളിപ്പടർപ്പിൽ ഉദ്ദേശം 2.25 സെന്റിമീറ്റർ മുകളിലുള്ള ഒരു കമ്പിന്റെ ഭാഗം ഉണക്കി ഒടിഞ്ഞ് തട്ടി നിന്നിരുന്നു.

മൃതദേഹം കണ്ട സ്ഥലത്ത് നിന്ന് 6.5 മീറ്റർ മാറി ആറിന്റെ തീരമാണ്. മൃതശരീരം കാണപ്പെട്ടത് ഉയർന്ന സ്ഥലത്താണ്. വേലിയേറ്റ സമയം ആറിലെ വെള്ളം ഒഴുകിയെത്തുന്നു. ലിഗയുടെ ദേഹത്ത് കാണപ്പെട്ട ജാക്കറ്റിലും ചുരിദാർ വസ്ത്ര ടോപ്പിലും ധാരാളം ചെളിയും മുടിയും പറ്റിപ്പിടിച്ചിരുന്നു. മൃതശരീര വള്ളികൾ 18 സെ.മീ വലിഞ്ഞു കീറി താഴ്ന്നതായി കാണപ്പെട്ടു. ലിഗക്ക് മരം കയറാനറിയില്ലെന്ന് സഹോദരിയും സുഹൃത്തും മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുള്ള സമഗ്രമായ അന്വേഷണത്തിന്റെ സാധ്യതകൾ ആരാഞ്ഞു കൊണ്ടാണ് അപ്രകാരവും അന്വേഷിച്ചത്. മൃതശരീരം കിടന്ന സ്ഥലത്ത് നിന്ന് 1.55 മീറ്റർ വടക്ക് പടിഞ്ഞാറ് മറി 48 മീറ്റർ ഉയരത്തിൽ എട്ടാം തൊണ്ടി മുതലായ വള്ളി കണ്ടു. അതിൽ നിന്നും ബ്രൗൺ കളർ തലമുടിയും ഫംഗസും കണ്ടെത്തി. ലിഗയുടെ കൈകൾ വള്ളിയുടെ പുറത്തു കൂടി കിടന്ന് മൃതശരീരം താങ്ങി നിർത്താനുള്ള ശേഷി ആ വള്ളിക്കെട്ടിനുള്ളതായി ബോധ്യപ്പെട്ടു. മൃഗങ്ങൾ ആക്രമിച്ചതായി തെളിവു ലഭിച്ചില്ല.

മൃതദേഹം കിടന്ന വിജനമായ സ്ഥലത്ത് നിന്നും 150 മീറ്റർ മാറി ആളൊഴിഞ്ഞ വീടിന്റെ പരിസരത്താണ് ചീട്ടുകളി , മദ്യപാനം എന്നിവ നടക്കുന്നത്. പ്രതികൾ മാത്രമാണ് കൃത്യ സ്ഥലത്ത് എത്തുന്നതെന്ന് അന്വേഷണത്തിൽ ബോധ്യമായി. വള്ളിയുടെ ബലം എത്രത്തോളം വരുമെന്ന് എഫ് എസ് എൽ അധികൃതർക്ക് പറയാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ പേർക്ക് ഒര സമയം കയറാൻ പറ്റുന്ന മരത്തിന്റെ താഴത്തെ ചുറ്റളവ് 53 സെമി വള്ളി ബന്ധപ്പെട്ട് കിടക്കുന്ന മാൻഗ്രുവ് കാടാണ്. മൃതദേഹത്തിനരികെ മദ്യക്കുപ്പികൾ , ബിയർ കുപ്പികൾ, സിഗരറ്റ് എന്നിവ കാണപ്പെട്ടതായും പ്രതികളെ ദിനിൽ കോടതിയിൽ തിരിച്ചറിഞ്ഞു മൊഴി നൽകി.

കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് ലിഗ കൊലക്കേസിലെ ഒന്നും രണ്ടും പ്രതികൾ.ലാത്വിയൻ യുവതിയുടെ മൃതദേഹം കിടന്ന മീൻ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടിൽ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി , അത് നീർനായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീർനായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു.

വിചാരണ കോടതിയായ തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടിൽ ചീലാന്തിക്കാട്ടിന് സമീപം മീൻ പിടിക്കാൻ പോയ കാര്യമോ തന്റെ പേരോ പൊലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നൽകി. പ്രതികളുടെ സുഹൃത്തും കാറ്ററിങ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളിൽ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയായ തിരുവല്ലം പാച്ചല്ലൂർ സ്വദേശി സൂരജാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ മുൻ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നൽകിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കേസുണ്ടെന്നും സൂരജ് മൊഴി നൽകി. പ്രതിയെ ഭയന്നാണ് വിവരം പൊലീസിൽ യഥാസമയം അറിയിക്കാത്തതെന്നും സൂരജ് മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP