Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് തുക തിരിച്ചുനൽകും; പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണം; കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് തുക തിരിച്ചുനൽകും; പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണം; കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേർന്ന് പരിഹാര മാർഗ്ഗങ്ങൾ ചർച്ച ചെയ്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

നിക്ഷേപകർക്ക് തുക തിരിച്ചു നൽകുന്നതിൽ കൃത്യമായ നടപടിക്രമങ്ങളെന്തെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. നിക്ഷേപകരുടെയു0 ബാങ്കിന് പണം നൽകാൻ ഉള്ളവരുടെയും വിവിധ ഹർജികളാണ് ജസ്റ്റിസ് ടി ആർ രവി പരിഗണിച്ചത്. സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പണം തിരിച്ച് കിട്ടാനുള്ള മാർഗങ്ങൾ പുനഃസ്ഥാപീക്കാനും, നിക്ഷേപ തുക മുഴുവനും തിരിച്ച് നൽകാനും യോഗം തീരുമാനിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. പണം അത്യാവശ്യമുള്ളവർ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും അത്യാവശ്യക്കാർക്ക് പണം നൽകിയതിന്റെ രേഖകൾ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കു0. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ എത്ര പണം തിരികെ എത്തിയെന്നും ചെലവ് എത്ര എന്നതും കോടതിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP