Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാണമ്പ്രയിൽ പെൺകുട്ടികളെ റോഡിലിട്ട് മർദ്ദിച്ച സംഭവം; പ്രതിയുടെ ഇടക്കാല ജാമ്യം തള്ളി ഹൈക്കോടതി

പാണമ്പ്രയിൽ പെൺകുട്ടികളെ റോഡിലിട്ട് മർദ്ദിച്ച സംഭവം; പ്രതിയുടെ ഇടക്കാല ജാമ്യം തള്ളി ഹൈക്കോടതി

ജംഷാദ് മലപ്പുറം

 മലപ്പുറം: കാറിൽ എത്തിയ യുവാവ് സഹോദരിമാരായ യുവതികളെ നടുറോഡിലിട്ട് മർദ്ദിച്ചെന്ന കേസിലെ പ്രതിയുടെ ഇടക്കാല ജാമ്യം തള്ളി ഹൈക്കോടതി. മലപ്പുറം തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിന്റെ ജാമ്യമാണ് ഹൈക്കോടതി തള്ളിയത്. നടുറോഡിൽ സഹോദരികളെ മർദിച്ച കേസിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി നിലപാടെടുത്തതോടെ പ്രതി ഭാഗം ജാമ്യാപേക്ഷ പിൻവലിക്കുകയായിരുന്നു. ജസ്റ്റിസ് ബെഞ്ചു കുര്യന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. മെയ്‌ 30-ന് കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് ചൊവ്വാഴ്ച വിശദമായ വാദം കേട്ട കോടതി പ്രതിക്ക് ജാമ്യം നൽകാൻ വിസമ്മതിച്ചു. ഇതോടെ പ്രതിഭാഗം വക്കീൽ ജാമ്യാപേക്ഷ പിൻവലിക്കാൻ നിർബന്ധിതനാവുകയായിരുന്നു. ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിതവേഗതയിൽ ഇടതുവശത്തുകൂടി കാർ സ്‌കൂട്ടറിനെ ഓവർടേക്ക് ചെയ്തു. തുടർന്ന് സഹോദരിമാർ ഹോണടിച്ച് മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിക്കുകയും ചെയ്തു. പിന്നാലെ പാണമ്പ്ര ഇറക്കത്തിൽ വെച്ച് ഷബീർ കാർ കുറുകെയിട്ട് യുവതികളെ തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ യുവാവ് പെൺകുട്ടികളെ നടുറോഡിലിട്ട് മർദിക്കുകയും ചെയ്തു. അഞ്ചുതവണ ഇയാൾ മുഖത്തടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തിൽ പരാതി നൽകിയിട്ടും കേസ് ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നായിരുന്നു സഹോദരിമാരുടെ പരാതി. പ്രതിക്കെതിരേ നിസ്സാര വകുപ്പുകൾ ചുമത്തിയ പൊലീസ്, ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് കൂടുതൽ വകുപ്പുകൾ ചുമത്താനും പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായത്. കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയതോടെ പ്രതി ഇബ്രാഹിം ഷബീർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

'പൈസയുള്ളവർക്കും രാഷ്ട്രീയ സ്വാധീനമുള്ളവർക്കും മാത്രമാണ് നിയമമുള്ളതെന്നാണ് ഇതിലൂടെ ഞങ്ങൾക്ക് മനസിലാകുന്നത്.കേസിൽ ഇപ്പോഴും ഒരു പുരോഗതിയുമില്ല. മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പൊലീസ് ഇത്രയും ഇടപെട്ടത്. പൊലീസ് അലസമായാണ് കേസ് കൈകാര്യം ചെയ്യുന്നത്. ഒരുവിവരവും ഞങ്ങൾക്ക് നൽകുന്നില്ല. അങ്ങോട്ട് വിളിച്ചുചോദിച്ചാൽ മാത്രമേ ഉത്തരം കിട്ടുന്നുള്ളുവെന്നും സഹോദരികളിൽ ഒരാളായ അസ്ന അസീസ് പറഞ്ഞിരുന്നു.

യാത്രക്കാരിൽ ഒരാൾ ഇത് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. നേരത്തെ നിസാര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഭവം വിവാദമായതോടെ യുവതികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP