Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ സംഭാവനാ പ്രശ്‌നം; രാജ്യത്തെ എൻജിഒകൾക്ക് ഇടക്കാല ആശ്വാസമില്ല; ലൈസൻസ് പുതുക്കാൻ കേന്ദ്രസർക്കാരിനെ സമീപിക്കണമെന്ന് സുപ്രീം കോടതി; അപേക്ഷ നൽകിയ എൻജിഒകൾക്ക് ലൈസൻസ് നീട്ടി നൽകിയെന്ന് കേന്ദ്രം

വിദേശ സംഭാവനാ പ്രശ്‌നം; രാജ്യത്തെ എൻജിഒകൾക്ക് ഇടക്കാല ആശ്വാസമില്ല; ലൈസൻസ് പുതുക്കാൻ കേന്ദ്രസർക്കാരിനെ സമീപിക്കണമെന്ന് സുപ്രീം കോടതി; അപേക്ഷ നൽകിയ എൻജിഒകൾക്ക് ലൈസൻസ് നീട്ടി നൽകിയെന്ന് കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദേശ സംഭാവന പ്രശ്‌നത്തിൽ, രാജ്യത്തെ എൻജിഒകൾക്ക് അനുകൂല ഉത്തരവില്ല. കണക്ക് ഹാജരാക്കാത്തതിനെ തുടർന്ന് എഫ്‌സിആർഎ രജിസ്‌ട്രേഷൻ നഷ്ടപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള എൻ.ജി.ഒകൾക്ക് അനകൂലമായി ഇടക്കാല വിധി പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അപേക്ഷ നൽകിയ എൻ.ജി.ഒകൾക്ക് ലൈസൻസ് നീട്ടിനൽകിയതായി കേന്ദ്രം അറിയിച്ചതിനെ തുടർന്നാണിത്. യുഎസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻജിഒയാണ് ഹർജി നൽകിയത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കനത്ത തിരിച്ചടിയാണു കേന്ദ്രനടപടിയെന്നും സഹായം എത്തിച്ച 6000ലധികം എൻജിഒകൾക്ക് പുതിയ തീരുമാനം തിരിച്ചടിയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രകാരം കോവിഡ് ദേശീയ ദുരന്തമായി തുടരുന്നതു വരെയെങ്കിലും ലൈസൻസ് നീട്ടിനൽകണമെന്നാണു ഹർജിയിലെ ആവശ്യം.

വിഷയത്തിൽ ഇപ്പോൾ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി എൻ.ജി.ഒകൾ ആദ്യം സർക്കാരിനെ സമീപിക്കണമെന്നും പറഞ്ഞു. തീരുമാനങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ കോടതിയിൽ വാദം കേൾക്കാം. ലൈസൻസ് പുതുക്കുന്നതിനായി കേന്ദ്രസർക്കാരിന് മുമ്പാകെ ഇക്കാര്യം അവതരിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. അതിനുശേഷം നിയമപ്രകാരം തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.

ആറായിരത്തോളം എൻ.ജി.ഒകളുടെയും മറ്റ് സംഘടനകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് (എഫ്‌സിആർഎ ) ആണ് നേരത്തെ റദ്ദായത്. ഇവയിൽ ഭൂരിഭാഗവും പുതുക്കുന്നതിന് അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി അടക്കമുള്ള എൻ.ജി.ഒകൾക്കാണ് ലൈസൻസ് നഷ്ടമായത്.

നെഹ്രു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, കോമൺകോസ്, ഐ.എം.എ., ലെപ്രസി മിഷൻ, ട്യുബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, ഇസ്ലാമിക് കൾച്ചറൽ സെന്റർ, ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ, കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടി.വി. ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയും ലൈസൻസ് നഷ്ടമായവയിൽപ്പെടും.

ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു മുൻപ് 11,594 എൻജിഒകൾ ഇതിനുള്ള അപേക്ഷ സമർപ്പിച്ചതായും ഇവർക്കെല്ലാം അനുമതി നൽകിയതായുമുള്ള കേന്ദ്ര സർക്കാർ വാദം, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവർ അടങ്ങുന്ന ബെഞ്ച് ശരിവച്ചു. കേസ് തുടർവാദത്തിനായി മാറ്റിവച്ചു. എന്നാൽ ഇതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP