Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൈഡ്രജൻ പെറോക്‌സൈഡ് അളവ് രേഖപ്പെടുത്താതെ ഹെയർ ഡൈ ഷാംപുവും സൗന്ദര്യ വർദ്ധക ക്രീം ബ്ലീച്ചും വിറ്റ കേസ്; തലസ്ഥാനത്തെ കോസ്‌മെറ്റിക്‌സ് കടയുടമ ഹാജരാകാൻ കോടതി ഉത്തരവ്

ഹൈഡ്രജൻ പെറോക്‌സൈഡ് അളവ് രേഖപ്പെടുത്താതെ ഹെയർ ഡൈ ഷാംപുവും സൗന്ദര്യ വർദ്ധക ക്രീം ബ്ലീച്ചും വിറ്റ കേസ്;  തലസ്ഥാനത്തെ കോസ്‌മെറ്റിക്‌സ് കടയുടമ ഹാജരാകാൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: ഹൈഡ്രജൻ പെറോക്‌സൈഡ് അളവ് രേഖപ്പെടുത്താതെ മിസ് ബ്രാന്റ് ചെയ്ത് ഹെയർ ഡൈ ഷാംപുവും സൗന്ദര്യ വർദ്ധക ക്രീം ബ്ലീച്ച് വിറ്റ കേസിൽ തലസ്ഥാനത്തെ പ്രമുഖ കോസ്മറ്റിക്‌സ് കടയുടമ ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസെടുത്തത്. പ്രതി മാർച്ച് 17 ന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടത്. ആയുർവ്വേദ കോളേജിന് എതിർവശം ധർമ്മാലയം റോഡിൽ റാവൂസ് കംപ്ലീറ്റ് ബ്യൂട്ടി ഷോപ്പ് എന്ന കോസ്മറ്റിക്‌സ് കടയുടമ പ്രമോദ് റാവു ദിവാകര റാവുവിനെ പ്രതി ചേർത്താണ് കോടതി കേസെടുത്തത്. ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ചിത്ര. ആർ.ദേവി സമർപ്പിച്ച പരാതിയിലാണ് കോടതി കേസ് എടുത്തത്.

കോസ്മറ്റിക്‌സ്, ബ്ലീച്ച് ക്രീമുകൾ, 3 വൈ നോനി ബ്ലാക്ക് ഹെയർ മാജിക് , ഹെയർ ഡൈ ഷാംപൂ എന്നിവ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ പിടിച്ചെടുത്ത കേസിലാണ് റാവൂസ് സ്ഥാപന ഉടമക്കെതിരെ കോടതി കേസെടുത്തത്. ബി ഐ എസ് നിബന്ധന പ്രകാരം ക്രീം ബീച്ച് പായ്ക്കറ്റുകളിൽ ഹൈഡ്രജൻ പെറോക്‌സയിഡ് ചേരുവയുടെ ഉള്ളടക്ക ശതമാനം വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്ത ക്രീം ബീച്ചിൽ ഈ ആധികാരിക വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് ഡ്രഗ്‌സ് ഇൻസ്‌പെക്ടർ കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ പറയുന്നു.

ബി ഐ എസ് നിബന്ധന 4.4 പ്രകാരം ഹൈഡ്രജൻ പൊറോക്‌സയിഡ് ചില കേസുകളിൽ ചർമ്മത്തിന് ഹാനികരമാണ്. അതിനാൽ ബി ഐ എസ് നിബന്ധന 4.4.1 പ്രകാരം പ്രാഥമിക പരിശോധന നടത്തണമെന്ന നിബന്ധന പായ്ക്കറ്റിൽ രേഖപ്പെടുത്തേണ്ടതായുണ്ട്. അപ്രകാരം ഓരോ പായ്ക്കറ്റിലും പ്രാരംഭ ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും നിർദ്ദേശമായി രേഖപ്പെടുത്തണം. എന്നാൽ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്ത ക്രീം ബ്ലീച്ചുകളിൽ ഇവ പാലിച്ചിട്ടില്ലെന്ന് ഡ്രഗ്‌സ് ഇൻസ്‌പെക്ടർ സമർപ്പിച്ച പരാതിയിൽ പറയുന്നു.

ഓക്‌സിഡേഷൻ ഹെയർ ഡൈക്ക് (എമൾ സൺ ടൈപ്പ്) ബി ഐ എസ് സ്‌പെസിഫിക്കേഷൻ പ്രകാരം ഓരോ പൗച്ചിലും ഗ്ലാസ് ബോട്ടിലിലും പാക്കേജ് , കാർട്ടൺ ബോക്‌സിലും ഉൽപ്പന്നം ' കൺ പീലികളോ കൺ പുരികങ്ങളോ ഡൈ ചെയ്യാൻ ഉപയോഗിക്കുവാൻ പാടുള്ളതല്ല ' എന്ന മുന്നറിയിപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്. 1945 ൽ നിലവിൽ വന്ന ഡ്രഗ്‌സ് ആൻഡ് കോസ് മെറ്റിക്‌സ് ചട്ടങ്ങളിലെ ചട്ടം 149 പ്രകാരം സൗന്ദര്യ വർദ്ധക വസ്തുക്കളുടെ അകത്തും പുറത്തുമുള്ള ലേബലുകളിലും മുന്നറിയിപ്പ് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും രേഖപ്പെടുത്തേണ്ടതുണ്ട്.

റാവൂസിൽ നിന്ന് പിടിച്ചെടുത്ത നോനി ബ്ലാക് ഹെയർ മാജിക് ഷാംപൂ ഡൈയിൽ ഇത്തരം നിബന്ധന പാലിച്ചിട്ടില്ലെന്നും ഡ്രഗ്‌സ് ഇൻസ്‌പെക്ടർ കണ്ടെത്തി. ഡ്രഗ്‌സ് ആൻഡ് കോസ് മെറ്റിക്‌സ് നിയമത്തിലെ 17 (സി) (ബി) പ്രകാരവും ചട്ടം 149 പ്രകാരവും ഉൽപ്പന്നം മിസ് ബ്രാന്റഡ് ആണ്. മിസ് ബ്രാന്റഡ് ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി സ്റ്റോക്ക് ചെയ്തതും വിറ്റതും വഴി പ്രതി വകുപ്പ് 18 (എ) (2) ലംഘിച്ചു. വകുപ്പ് 18 എ ( 2) , ചട്ടം 148 ,149 , 27 (എ) (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിക്കെതിരെ കേസെടുത്ത് പ്രതിയോട് ഹാജരാകാൻ ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP