Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവല്ല സിപിഎമ്മിലെ പീഡന വിവാദം; പ്രതികളെ 13 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; മൂന്നാം പ്രതിയുടെ വിവാഹം 13 ന്; റിമാൻഡിലായ പ്രതിക്കും ജാമ്യം കിട്ടിയേക്കും

തിരുവല്ല സിപിഎമ്മിലെ പീഡന വിവാദം; പ്രതികളെ 13 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; മൂന്നാം പ്രതിയുടെ വിവാഹം 13 ന്; റിമാൻഡിലായ പ്രതിക്കും ജാമ്യം കിട്ടിയേക്കും

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിനെ മയക്കു മരുന്ന് നൽകി കാറിൽ കൊണ്ടു പോയി പീഡിപ്പിച്ച് നഗ്‌നചിത്രം പകർത്തി പ്രചരിപ്പിച്ചുവെന്ന് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഡിസംബർ 13 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഫയലിൽ സ്വീകരിച്ച കോടതി 13 ന് വാദം കേൾക്കും.

കേസിലെ മൂന്നാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗവുമായ അഡ്വ. ആർ. മനുവിന്റെ വിവാഹം 13 നാണ് നടക്കുന്നത്. ഈ വിവരം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. കേസിൽ 12 പ്രതികളാണുള്ളത്. അറസ്റ്റിലായി റിമാൻഡിൽ പോയ 11-ാം പ്രതി എലിമണ്ണിൽ വീട്ടിൽ സജിക്ക് (59) ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജാമ്യം ലഭിച്ചേക്കും.

സിപിഎം കോട്ടാലിൽ ബ്രാഞ്ച് സെക്രട്ടറി സി സി സജിമോൻ, ആഞ്ഞിലിത്താനം സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ നാസർ എന്നിവർ കാറിൽ കൊണ്ടു പോയി വീട്ടമ്മയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പകർത്തിയെന്നും ശേഷിച്ച് 10 പേർ അത് പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. കഴിഞ്ഞ മെയ്‌ മാസത്തിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മഹിളാ അസോസിയേഷൻ നേതാക്കളുടെ പരാതിയിൽ പീഡന പരാതി ഉന്നയിച്ച വീട്ടമ്മയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ വെട്ടിലാക്കി വീട്ടമ്മ എസ്‌പിക്ക് പരാതി നൽകിയത്.

ഒരേ കാറിൽ പല സ്ഥലങ്ങളിലായി പീഡനം നടന്നിട്ടുണ്ടെന്നാണ് സൂചന. ഇത്തരം ദൃശ്യങ്ങളാണത്രേ വെളിയിൽ പ്രചരിച്ചത്. പത്തനംതിട്ടയ്ക്ക് പോകാൻ നിന്ന പരാതിക്കാരിയോട് താനം പോകുന്നുണ്ടെന്നും ഒന്നിച്ച് കാറിൽ പോകാമെന്നും പറഞ്ഞ് സജി മോനാണ് വിളിച്ചു കയറ്റിയത്. ഒപ്പം ഡിവൈഎഫ്‌ഐ നേതാവ് നാസറുമുണ്ടായിരുന്നു. ദാഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്ന ജ്യൂസ് സജിമോൻ നൽകിയെന്നും പിന്നീട് ഒന്നും ഓർമയില്ലെന്നും വീട്ടമ്മയുടെ മൊഴിയിലുണ്ട്. പിറ്റേന്ന് നാസർ വിളിച്ച് അശ്ലീലദൃശ്യം കാണിച്ചു. ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നൊക്കെയാണ് പരാതി.

2018 ൽ സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറിയായിരിക്കേയാണ് സജിമോൻ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുടുങ്ങിയത്. ഈ കേസിലാണ് ഡിഎൻഎ അട്ടിമറി നടന്നത്. അതോടെ ആ കേസ് അവസാനിച്ചു. ഡിഎൻഎ ഫലം എന്തായെന്ന് ആർക്കുമറിയില്ല. പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെങ്കിലും സജിമോനെ അങ്ങനെ കൈവിടാൻ ജില്ലാ നേതാവ് തയാറായില്ല. ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയ സജിമോനെ ഇക്കഴിഞ്ഞ സമ്മേളനത്തിൽ സെക്രട്ടറിയാക്കി മാറ്റി.

സജിമോനും നാസറുമാണ് പീഡനത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളത്. ശേഷിച്ച 10 പേർ പീഡനദൃശ്യം പ്രചരിപ്പിച്ചവരാണ്.ഇതിൽ അഭിഭാഷകനായ ഡിവൈഎഫ്‌ഐ നേതാവും നഗരസഭാ കൗൺസിലറും ഉൾപ്പെടുന്നു. അനു വി. ജോൺ, ആർ. മനു, ഷാനി താജ്, പൊന്നുമണി ലാലു, ലാലു, രഞ്ജിനി, ഷൈലേഷ് കുമാർ, മനോജ്, സജി എലിമണ്ണിൽ, വിദ്യാ ഷഫീഖ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ.സിപിഎം ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തമ്മിലുള്ള പടലപ്പിണക്കമാണ് പീഡന പരാതി പുറത്തു വരാൻ കാരണമായതെന്ന് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP