Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരോട് കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുത്; മനുഷ്യാന്തസിന് എതിരെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി

വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരോട് കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുത്; മനുഷ്യാന്തസിന് എതിരെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : വിമാനത്താവളത്തിൽ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരായ യാത്രക്കാരോട് കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി. ഇത്തരം പരിശോധനാ രീതി മനുഷ്യാന്തസ്സിന് എതിരാണെന്ന് കോടതി നിരീക്ഷിച്ചു.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തക ജീജാ ഘോഷിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ ഹേമന്ത്ഗുപ്ത, വി രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

ഭിന്നശേഷിക്കാരെ അനുമതിയില്ലാതെ മറ്റൊരാൾ എടുത്ത് വിമാനത്തിൽ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചു. വിമാനത്താവളത്തിൽ കൃത്രിമക്കാൽ ഊരാൻ നിർബന്ധിച്ചതിനെതിരെ നടിയും നർത്തകിയുമായ സുധ ചന്ദ്രൻ പ്രതിഷേധവുമായി അടുത്തിടെ രം?ഗത്തെത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP