Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രാന്റ് ടെക് ബിൽഡറെ ചതിച്ച് അരക്കോടി തട്ടിയെടുത്ത സോളാർ തട്ടിപ്പ് കേസ്; രണ്ട് സാക്ഷികൾക്ക് അറസ്റ്റ് വാറണ്ട്; ഡിസംബർ 18 ന് സാക്ഷികളെ ഹാജരാക്കാൻ അന്ത്യശാസനം

ഗ്രാന്റ് ടെക് ബിൽഡറെ ചതിച്ച് അരക്കോടി തട്ടിയെടുത്ത സോളാർ തട്ടിപ്പ് കേസ്; രണ്ട് സാക്ഷികൾക്ക് അറസ്റ്റ് വാറണ്ട്; ഡിസംബർ 18 ന് സാക്ഷികളെ ഹാജരാക്കാൻ അന്ത്യശാസനം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: തലസ്ഥാനത്തെ ബിൽഡറെ വഞ്ചിച്ച് അരക്കോടി രൂപ തട്ടിച്ചെടുത്ത സോളാർ തട്ടിപ്പ് കേസിൽ രണ്ട് സാക്ഷികൾക്ക് അറസ്റ്റ് വാറണ്ട്. സാക്ഷികളെ ഡിസംബർ 18 ന് ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടർക്ക് അന്ത്യശാസനം നൽകി.

കേസ് വിചാരണ അട്ടിമറിക്കാനായി സാക്ഷികളെ ഹാജരാക്കാത്ത സിറ്റി മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടറെ രൂക്ഷമായി ശാസിച്ചിരുന്നു. വിചാരണക്ക് സാക്ഷികളെ ഹാജരാക്കാൻ 3 തവണ ആവശ്യപ്പെട്ടിട്ടും സമൻസ് ഉത്തരവ് നടപ്പിലാക്കാതെയും കാരണം വിശദമാക്കി സമൻസുത്തരവ് മടക്കി നൽകാതെയും വിചാരണ അട്ടിമറിക്കാൻ ശ്രമിച്ചതിന് സിഐക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി കോടതി കാരണം കാണിക്കൽ മെമോ നൽകിയിരുന്നു.

തുടർന്ന് ഹാജരായ സി ഐ കോടതിയിൽ മാപ്പിരന്ന് കൊണ്ട് വിശദീകരണവും മാപ്പപേക്ഷയും ബോധിപ്പിക്കുകയായിരുന്നു. വിചാരണ തടസ്സപ്പെടുത്തുന്ന പ്രവണത മേലിൽ ആവർത്തിക്കരുതെന്ന് സിഐ ക്ക് താക്കീത് നൽകിയ അഡീ. സി ജെ എം വിവിജാ രവീന്ദ്രൻ സി ഐ യെ രൂക്ഷമായി വിമർശിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിക്കാനുള്ള 2 സാക്ഷികളെ ഹാജരാക്കാൻ നിർദേശിച്ച് 2021 മെയ് 27 , ഓഗസ്റ്റ് 10 , ഓഗസ്റ്റ് 26 എന്നീ തീയതികളിൽ വിചാരണ വച്ചിട്ടും സി ഐ ഉത്തരവ് അവഗണിച്ചതിനാണ് കോടതി മെമോ നൽകിയത്. മൂന്നാഴ്ച മുമ്പ് കാറ്റാടി വൈദ്യുതി യന്ത്ര തട്ടിപ്പുകേസിൽ ഒന്നാം പ്രതിയായ സരിതാ നായരെ അറസ്റ്റ് ചെയ്യാത്തതിന് വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതി മെമോ നൽകിയതിന് പിന്നാലെ സരിത കോടതിയിൽ കീഴടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP