Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ചുമട്ടുതൊഴിലാളികൾ വേണ്ട; യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ല; സാധനങ്ങൾ ദേവസ്വംബോർഡിനോ കരാറുകാർക്കോ ഇറക്കാമെന്നും ഹൈക്കോടതി

ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ചുമട്ടുതൊഴിലാളികൾ വേണ്ട; യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ല; സാധനങ്ങൾ ദേവസ്വംബോർഡിനോ കരാറുകാർക്കോ ഇറക്കാമെന്നും ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല തീർത്ഥാടന സ്ഥലങ്ങളായ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് പ്രവർത്തന വിലക്കുമായി ഹൈക്കോടതി. തൊഴിലാളി യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ല. സാധനങ്ങൾ ദേവസ്വംബോർഡിനോ കരാറുകാർക്കോ ഇവിടങ്ങളിൽ ഇറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും തടയാൻ യൂണിയനുകൾക്ക് അവകാശമില്ലെന്നും ഇക്കാര്യങ്ങൾ പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്. മുൻപ് ശബരിമലയിൽ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര അപ്പം, അരവണ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.കെ കുമാർ സമർപ്പിച്ച ഹർജിയിൽ എന്താണ് ഹലാൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് കോടതി ചോദിച്ചു.

കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും.സന്നിധാനത്തിന് വെർച്വൽ ക്യൂ വഴി പ്രതിദിനം ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം 40,000 ആയി ഉയർത്തി. സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കും അനുമതിയുണ്ട്. 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ ഫലവും ആധാർ കാർഡുമായാണ് ദർശനത്തിന് എത്തേണ്ടത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പരിശോധന വേണ്ട.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP