Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ഹാജരായില്ല; നവംബർ 1 ന് കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ സെഷൻസ് കോടതി ഉത്തരവ്

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ഹാജരായില്ല; നവംബർ 1 ന്  കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ സെഷൻസ് കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേൽ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. നവംബർ 1 ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണുത്തരവ്.

ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെൺ സുഹൃത്തുമായ വഫാ നജീമും തിങ്കളാഴ്ച കോടതിയിൽ ഹാജരായില്ല. കീഴ്‌ക്കോടതിയിൽ നിന്നും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 207 പ്രകാരം വിചാരണയിൽ പോസിക്യൂഷൻ ആശ്രയിക്കുന്ന രേഖകളുടെ പകർപ്പുകിട്ടിയോയെന്ന കോടതിയുടെ ചോദ്യത്തിന് ലഭിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകർ ബോധിപ്പിച്ചു.

തുടർന്ന് നവംബർ 1 ന് രണ്ടു പ്രതികളും ഹാജരാകാനും സെഷൻസ് ജഡ്ജി മിനി. എസ്. ദാസ് ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP