Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക ക്ഷമത ഇല്ലെന്ന് കാട്ടി കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടും ഫലിച്ചില്ല; പ്രവാസി വ്യവസായി ഷറഫുദ്ദീൻ പ്രതിയായ പോക്‌സോ കേസിൽ കുറ്റപത്രം; വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്

ലൈംഗിക ക്ഷമത ഇല്ലെന്ന് കാട്ടി കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടും ഫലിച്ചില്ല; പ്രവാസി വ്യവസായി ഷറഫുദ്ദീൻ പ്രതിയായ പോക്‌സോ കേസിൽ കുറ്റപത്രം;  വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്

അനീഷ് കുമാർ

തലശേരി: കോളിളക്കം സൃഷ്ടിച്ച പ്രവാസി വ്യവസായി പ്രതിയായ പോക്‌സോ കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചു.തലശേരി കുയ്യാലി ഗുഡ്‌ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) ൻ ഉൾപ്പെടെ പ്രതിയായ പീഡനക്കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നാടിനെ നടുക്കിയ പീഡന കേസിൽ സമ്പന്നനായ പ്രതിയെ രക്ഷിക്കാനുള്ള ഉന്നത നീക്കങ്ങളെ മറികടന്നാണ് റിക്കാർഡ് വേഗതയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ധർമടം സിഐ എംപി. സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ (പോക്‌സോ കോടതി) കുറ്റപത്രം സമർപ്പിച്ചത്. 35 സാക്ഷികളുള്ള ഈ കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള തൊണ്ടി മുതലുകളും ലൈംഗിക ക്ഷമത സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് അടങ്ങിയ രേഖകളും ഉൾപ്പെടെ നൂറു പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

നേരത്തെ കേസിലെ മൂന്നാം പ്രതിയായ പ്രവാസി വ്യവസായിക്ക് ലൈംഗിക ക്ഷമതയില്ലെന്ന് കാണിച്ച് തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർ മെഡിക്കൽ റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു. പ്രവാസി വ്യവസായിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെ പബ്‌ളിക് പ്രൊസിക്യൂട്ടർ ബീനാ കാളിയത്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP