Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യവിൽപന ശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാനാകാത്ത അവസ്ഥ; ആൾകൂട്ടം സമീപത്ത് താമസിക്കുന്നവർക്ക് ഭീതി ഉണ്ടാക്കുന്നു; ഇത് എന്ത് സന്ദേശമാണ് നൽകുക? വീണ്ടും വിമർശനവുമായി ഹൈക്കോടതി

മദ്യവിൽപന ശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാനാകാത്ത അവസ്ഥ; ആൾകൂട്ടം സമീപത്ത് താമസിക്കുന്നവർക്ക് ഭീതി ഉണ്ടാക്കുന്നു; ഇത് എന്ത് സന്ദേശമാണ് നൽകുക? വീണ്ടും വിമർശനവുമായി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ മദ്യവിൽപന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. മദ്യവിൽപന ശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആൾകൂട്ടം സമീപത്ത് താമസിക്കുന്നവർക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നൽകുകയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. മദ്യവിൽപന ശാലകൾ കുറേക്കൂടി പരിഷ്‌കൃതമായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

വിൽപനശാലകളിലെ തിരക്ക് ഒഴിവാക്കാൻ പ്രവർത്തനസമയം രാവിലെ ഒമ്പത് മണി മുതലാക്കിയതായി സർക്കാർ അറിയിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തൊണ്ണൂറ്റിയാറ് വിൽപനശാലകൾ മാറ്റിസ്ഥാപിക്കാൻ നടപടി തുടങ്ങിയതായും സർക്കാർ കോടതിയെ അറിയിച്ചു. ഇത്രയും ഷോപ്പുകൾ ഇതുവരെ എങ്ങനെയാണ് പിന്നെ പ്രവർത്തിച്ചതെന്നും കോടതി ചോദിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. തൃശൂർ കുറുപ്പം റോഡിലെ ബിവറേജ് ഔട് ലെറ്റിലെ ആൾകൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് വീണ്ടും കോടതി വിമർശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP