Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംശയരോഗം മൂലം ഭാര്യയെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം; മഞ്ചേരി അഡീ. ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത് 54 കാരനായ ഉമാം അലിക്ക്; ഖദീജയുടെ കൊലപാതകത്തിൽ കലാശിച്ചത് ഏഴു മക്കളുള്ള ദമ്പതികൾ തമ്മിൽ കാലങ്ങളായി തുടരുന്ന വഴക്ക്

സംശയരോഗം മൂലം ഭാര്യയെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം; മഞ്ചേരി അഡീ. ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത് 54 കാരനായ ഉമാം അലിക്ക്; ഖദീജയുടെ കൊലപാതകത്തിൽ കലാശിച്ചത് ഏഴു മക്കളുള്ള ദമ്പതികൾ തമ്മിൽ കാലങ്ങളായി തുടരുന്ന വഴക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: ഭാര്യയുടെ ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി തലക്കടിച്ചു കൊന്നകേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയൻ പൂലാട്ട് ഉലാം അലി (54) നെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്.കേസിൽ മഞ്ചേരി സി ഐ എൻ ബി ഷൈജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. കൊല്ലപ്പെട്ട ഖദീജയുടെ സഹോദരനും മദ്രസ അദ്ധ്യാപകനുമായ കുഴിമണ്ണ മുതീരി അലി (52) ആണ് ഒന്നാം സാക്ഷി, ഖദീജയുടെ 7,9 വയസ്സ് പ്രായമുള്ള മക്കളും അയൽവാസികളായ മൂന്ന് പേരുമാണ് സംഭവത്തിലെ ദൃക്‌സാക്ഷികൾ. ആകെ 42 സാക്ഷികളിൽ 23 പേരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. എട്ടു തൊണ്ടി മുതലുകളും 18 രേഖകളും ഹാജരാക്കി. പാലക്കാട് ജില്ലാ ജയിലിൽ ആയിരുന്ന പ്രതിയെ നാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

അതേ സമയം കേസിൽ നേരത്തെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ അരീക്കോട് സിഐ: എൻ.വി ദാസനാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യുടെ കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു. 2017 നവംബർ 22നാണ് ഭാര്യ കരുവാക്കോടൻ കദീജ (41)നെ ഭർത്താവ് കുഴിയംപറമ്പ് പുറ്റമണ്ണ തവളക്കുഴിയൻ ഉലാം അലിയെയാണ് മഴു ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും ഓടിച്ച് സമീപത്തുള്ള പറമ്പിൽ വച്ചാണ് ഖദീജയെ ഉലാം അലി ദാരുണമായി കൊലപ്പെടുത്തിയത്. കൊലക്ക് ഉപയോഗിച്ച മഴു ഒളിപ്പിച്ച് രക്തം പുരണ്ട വസ്ത്രങ്ങൾ മാറിയതിന് ശേഷം രക്ഷപ്പെട്ട് പരിസരപ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യവിവരത്തെ തുടർന്നാണ് മഞ്ചേരി സിഐ എൻ.ബി ഷൈജു, അരീക്കോട് എസ്‌ഐ കെ.സിനോദ് എന്നിവരുടെ നേതൃത്വത്തിൽ കായികമായാണ് പിടികൂടിയിരുന്നത്. കൊലക്ക് ഉപയോഗിച്ച മഴു, സംഭവസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും കണ്ടെടുത്തിരുന്നു.

കൊല്ലപ്പെട്ട ഖദീജക്കും പ്രതിക്കും മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ട്. ഇയാൾ മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നും ഭാര്യയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് കൊലക്ക് കാരണമായതെന്നും പൊലീസ് പറഞ്ഞു. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ വീട്ടിൽനിന്ന് ഇറങ്ങി ഓടിയ ഭാര്യയെ പിന്തുടർന്നെത്തിയ ഭർത്താവ് മഴുഉപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.
ഗുലാംഅലി ഭാര്യ ഖദീജയെ (45)വീടിനടുത്തുള്ള പറമ്പിൽവച്ച് മഴുകൊണ്ട് തലയ്ക്ക് വെട്ടിക്കൊല്ലുകയായിരുന്നു. ഏഴു മക്കളുള്ള ദമ്പതികൾക്കിടയിൽ കാലങ്ങളായി തുടരുന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങളെ തുർന്ന് ആറു മാസം മുമ്പു വരെ പ്രതി തനിച്ചായിരുന്നു താമസിച്ചിരുന്നത്. ആറു മാസം മുമ്പാണ് നാട്ടുകാർ ഇടപെട്ട് പ്രതിയെ വീട്ടിലെത്തച്ചത്. സംഭവ ദിവസം വീണ്ടും പ്രതി ഖദീജയെ അക്രമിച്ചതിനെ തുടർന്ന് മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വീടുവിട്ടോടുകയായിരുന്നു. എന്നാൽ ഖദീജയെ പിന്തുടർന്നെത്തിയാണ് പ്രതി മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഭാര്യയുടെ സ്വഭാവശുദ്ധിയെ ചൊല്ലിയായിരുന്നു നിരന്തരമുള്ള തർക്കവും മർദ്ദനവും. വെട്ടേറ്റ് തലയോട്ടി പിളർന്ന ഖദീജയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. സംഭവശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുലാംഅലിയെ അരീക്കോട് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് സിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസും സയന്റിഫിക് സംഘവും കൊലപാതകം നടന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP