Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ കൂട്ടാളികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പാക്കാത്തത് കൃത്യവിലോപം; തിരുവനന്തപുരം ഫോർട്ട് സിഐക്ക് കോടതി മെമോ; ജൂൺ 17നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ കൂട്ടാളികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പാക്കാത്തത് കൃത്യവിലോപം; തിരുവനന്തപുരം ഫോർട്ട് സിഐക്ക് കോടതി മെമോ; ജൂൺ 17നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ കൂട്ടാളികളായ ആറു കൂട്ടു പ്രതികൾക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പാക്കാത്തതിന് തിരുവനന്തപുരം സിറ്റി ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതി മെമോ. മാരകായുധങ്ങൾ ഉപയോഗിച്ച് വസ്തു കൈയേറി അസഭ്യം വിളിക്കുകയും ലഹളയുണ്ടാക്കുകയും വസ്തു വകകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന കേസിലാണ് മെമോ.

സിഐക്കെതിരെ കൃത്യവിലോപത്തിന് കേസെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മെമോ നൽകിയത്. ജൂൺ 17ന് ഹാജരായി വിശദീകരണം ബോധിപ്പിക്കാനാണുത്തരവ്. ശിവരഞ്ജിത്തിന്റെ കൂട്ടു പ്രതികളെ മെയ് 15 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും പ്രതികളുടെ ജാമ്യക്കാരെ ഹാജരാക്കാനും ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടിരുന്നത്.

എന്നാൽ ഫോർട്ട് സി ഐ പ്രതികളെ അറസ്റ്റ് ചെയ്യുകയോ വാറണ്ടുകൾ നടപ്പിലാക്കാത്ത കാരണം രേഖപ്പെടുത്തിയുള്ള റിപ്പോർട്ട് സഹിതം വാറണ്ടുകൾ തിരികെ കോടതിയിൽ സമർപ്പിക്കുകയോ ചെയ്തില്ല. കൂടാതെ പ്രതികളുടെ ജാമ്യക്കാർക്കുള്ള നോട്ടീസും നടപ്പാക്കിയില്ല. സി ഐ യുടെ നിരുത്തരവാദിത്വത്തെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജൂൺ 17നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും ജാമ്യക്കാരെ ഹാജരാക്കാനും മജിസ്ട്രേട്ട് വിവിജാ രവീന്ദ്രൻ ഫോർട്ട് സി ഐയോട് ഉത്തരവിട്ടു.

ആറു കൂട്ടു പ്രതികളിൽ രണ്ടാം പ്രതി അമൽ സി പി എം നെടുങ്കാട് വാർഡ് കൗൺസിലർ പുഷ്പലതയുടെ മകനാണ്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി പി എം പ്രവർത്തകരായ കോഴി ഉണ്ണി എന്ന ഉണ്ണി , സി പി എം നെടുങ്കാട് വാർഡ് കൗൺസിലർ പുഷ്പലതയുടെ മകൻ അമൽ , ഇജാസ് , ജിയാസ് , റിയാസ് , അനന്തു എന്നിവരാണ് ആക്രമണ കേസിൽ ശിവരഞ്ജിത്തിന്റെ കൂട്ടു പ്രതികൾ. സി പി എം ചാല ഏരിയ കമ്മിറ്റിയംഗമായ ചായക്കട ഉണ്ണിയുടെ സഹോദരനാണ് ഉണ്ണി. ആക്രമണ കേസിൽ 2018 മെയ് 24 നാണ് ഫോർട്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( ന്യായവിരുദ്ധമായ സംഘം ചേരൽ ) , 147 ( ലഹളയുണ്ടാക്കൽ ) , 148 ( മാരകായുധങ്ങൾ ധരിച്ചുള്ള ആക്രമണം ) , 149 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുള്ള സംഘത്തിൽ അംഗമാകൽ) , 294 - ബി ( അശ്ലീല പദപ്രയോഗം ) , 447 ( വസ്തുവിൽ അതിക്രമിച്ചു കടക്കൽ ) , 153 ( ലഹളയുണ്ടാക്കുന്നതിന് വേണ്ടിയുള്ള പ്രകോപനം സൃഷ്ടിക്കൽ ) , 427 ( നാശനഷ്ടം വരുത്തൽ ) എന്നീ കുറ്റങ്ങൾ ചുമത്തിയുള്ളതാണ് കുറ്റപത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP