Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ; സർക്കാർ വരുമാനം കുത്തനെ കുറഞ്ഞു; ജീവനക്കാരുടെ ശമ്പളം പിടിക്കാൻ അധികാരമുണ്ട്; ഓർഡിനൻസിന് നിയമസാധുതയും ഉണ്ട്; ആരോഗ്യ പ്രവർത്തനങ്ങൾക്കായി ശമ്പളം പിടിക്കുന്നത് ആറുമാസത്തേക്ക്; ശമ്പളം നൽകാതിരിക്കുകയല്ല..മാറ്റി വയ്ക്കുന്നത് മാത്രമേയുള്ളുവെന്നും എജി ഹൈക്കോടതിയിൽ; വാദം അംഗീകരിച്ച് ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി; ഓർഡിനൻസിന് സ്‌റ്റേയില്ല; സർക്കാരിന് ആശ്വാസം

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ; സർക്കാർ വരുമാനം കുത്തനെ കുറഞ്ഞു; ജീവനക്കാരുടെ ശമ്പളം പിടിക്കാൻ അധികാരമുണ്ട്; ഓർഡിനൻസിന് നിയമസാധുതയും ഉണ്ട്; ആരോഗ്യ പ്രവർത്തനങ്ങൾക്കായി ശമ്പളം പിടിക്കുന്നത് ആറുമാസത്തേക്ക്; ശമ്പളം നൽകാതിരിക്കുകയല്ല..മാറ്റി വയ്ക്കുന്നത് മാത്രമേയുള്ളുവെന്നും എജി ഹൈക്കോടതിയിൽ; വാദം അംഗീകരിച്ച് ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി; ഓർഡിനൻസിന് സ്‌റ്റേയില്ല; സർക്കാരിന് ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ശമ്പള ഓർഡിനൻസിന് ഹൈക്കോടതി സ്റ്റേയില്ല.ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. സർക്കാർ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. ശമ്പള ഓർഡിനൻസ് ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അഞ്ചു മാസത്തേക്ക് ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം പിടച്ചുവയ്ക്കുന്നതിന് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശമ്പള ഓർഡിനൻസിൽ സർക്കാരിന്റെ ലക്ഷ്യം സുവ്യക്തമാണ്. ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ട്. ശമ്പളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നത്. നിശ്ചിതസമയത്തിന് ശേഷം തുക തിരികെ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയിൽ സർക്കാർ സമീപകാലത്ത് നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗവർണർ ഒപ്പിട്ട സാഹചര്യത്തിൽ ഓർഡിനൻസിൽ കോടതി ഇടപെടുന്നില്ല. ഓർഡിനൻസുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിൽ നിന്ന് ആരോഗ്യപ്രവർത്തകരെ ഒഴിവാക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി നിരാകരിച്ചു.

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് നിയമസാധുതയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ഇതിന് സർക്കാരിന് അധികാരമുണ്ട്. അടിയന്തര സാഹചര്യത്തിൽ ഇത്തരം ഓർഡിനൻസ് ഇറക്കാം. ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ നിന്നും ആറുദിവസത്തെ തുക പിടിച്ചു. വിഷയത്തിൽ ഇടക്കാല ഉത്തരവ് ഉണ്ടായാൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞു.

ശമ്പളം പിടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിൽ കോടതിയിൽ വാദം തുടങ്ങി. ഹർജിക്കാരുടെ വാദങ്ങൾക്കെതിരെ ശക്തമായ മറുവാദം ഉന്നയിച്ച അഡ്വക്കേറ്റ് ജനറൽ കോടതി ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും നിലപാടെടുത്തു.

ശമ്പളം പിടിക്കുന്നത് ഭരണഘടന അവകാശങ്ങളുടെ ലംഘനമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞു. ഈ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ജീവനക്കാരുടെ ശമ്പളം അൽപ്പാൽപ്പമായി ആറുമാസത്തേക്ക് പിടിച്ച്, പിന്നീട് നൽകുന്ന വിധത്തിൽ മാറ്റി വെക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ഈ ഓർഡിനൻസ് നിയമവിരുദ്ധമല്ല. സർക്കാർ ശമ്പളം നൽകാതിരിക്കുന്നില്ല. ശമ്പളം മാറ്റിവെക്കുന്നത് മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്, ഓർഡിനൻസിലൂടെ നിയമസാധിത കൊണ്ടുവന്നതെന്നും എജി കോടതിയിൽ വ്യക്തമാക്കി.

എന്നാൽ തിരക്കിട്ട് കൊണ്ടുവന്ന ഓർഡിനൻസ് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. മാത്രമല്ല, പിടിക്കുന്ന പണം എപ്പോൾ തരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. കോവിഡിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും ഈ ഓർഡിനൻസിന്റെ പരിധിയിൽ കൊണ്ടുവന്നത് ഒഴിവാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചിരുന്നു. ദുരന്തസമയത്ത് സർക്കാർ സഹായം പറ്റുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവയ്ക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്. ശമ്പളവിതരണം നാലാംതീയതി മുതൽ ആരംഭിക്കും. ആറുദിവസത്തെ ശമ്പളം പിടിക്കും. ഡിസാസ്റ്റർ ആൻഡ് പബ്ലിക് എമർജൻസി പ്രൊവിഷൻസ് ആക്ട് ഓർഡിനൻസിന് ഗവർണറുടെ അനുമതി ലഭിച്ചതോടെ ശമ്പളവിതരണത്തിനുള്ള തടസം നീങ്ങി.

ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനുള്ള സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് കണ്ടെന്നാണ് ഹൈക്കോടതി തടഞ്ഞത്. ഇത് മറികടക്കാൻ നിയമപരമായ പിൻബലം വേണമന്നതിനാലാണ് ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയാലും ഗുണമുണ്ടാകില്ലെന്നും ഓർഡിനൻസ് ആണ് ഉചിതമെന്നും എ.ജി സർക്കാരിന് നിയമോപദേശം നൽകുകയായിരുന്നു. സർക്കാർ സഹായം പറ്റുന്ന സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം 25 ശതമാനം വരെ മാറ്റിവെയ്ക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്. പക്ഷെ തല്ക്കാലം ആറുദിവസത്തെ ശമ്പളമേ മാറ്റിവെയ്ക്കുന്നുള്ളൂ. മാറ്റിവെയ്ക്കുന്ന ശമ്പളം എപ്പോൾ നൽകാമെന്ന് ആറുമാസം കഴിഞ്ഞ തീരുമാനിച്ചാൽ മതിയെന്നതെന്നാണ് ഓഡിനൻസിലെ മറ്റൊരു വ്യവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP