Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മ തൂങ്ങി മരിച്ച കേസിൽ ഭർത്താവിന് നാലു വർഷം കഠിന തടവും പിഴയും; ശിക്ഷ സ്ത്രീധനമായി കിട്ടിയ സ്വർണാഭരണങ്ങൾ കുറഞ്ഞുപോയെന്ന് പറഞ്ഞ് സന്തോഷ് അമ്പിളിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് തെളിഞ്ഞതോടെ

വീട്ടമ്മ തൂങ്ങി മരിച്ച കേസിൽ ഭർത്താവിന് നാലു വർഷം കഠിന തടവും പിഴയും; ശിക്ഷ സ്ത്രീധനമായി കിട്ടിയ സ്വർണാഭരണങ്ങൾ കുറഞ്ഞുപോയെന്ന് പറഞ്ഞ് സന്തോഷ് അമ്പിളിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് തെളിഞ്ഞതോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടമ്മ തൂങ്ങി മരിച്ചകേസിൽ ഭർത്താവിന് നാലു വർഷം കഠിന തടവും പിഴയും. വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ നൽകിയ സ്വർണ്ണാഭരണങ്ങൾ മതിയായതല്ലെന്ന് പറഞ്ഞ് അമ്പിളിയെ സന്തോഷ് മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചിരുന്നു. വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് (ഒന്ന്) നാലു വർഷം കഠിന തടവിനും 1,25,000 രൂപ പിഴടക്കാനും ശിക്ഷ വിധിച്ചത്.

മേലാറ്റൂർ പൂല്ലിക്കുന്ന് പുല്ലഞ്ചേരി സന്തോഷ് (41) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. സന്തോഷിന്റെ ഭാര്യ അമ്പിളി (30) ആണ് മരിച്ചത്. 2001 ജനുവരി 29നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ നൽകിയ സ്വർണ്ണാഭരണങ്ങൾ മതിയായതല്ലെന്ന് പറഞ്ഞ് അമ്പിളിയെ സന്തോഷ് മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു.

മദ്യപിച്ചെത്തിയ സന്തോഷ് അമ്പിളിയുടെ സ്വർണ്ണാഭരണം ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധം മൂലം അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള മാനോവിഷമം മൂലം 2013 ഒക്ടോബർ ഏഴിന് പകൽ അമ്പിളി വീടിനകത്ത് സാരി ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ 9 മണിക്ക് സ്‌കൂളിൽ പോയ മക്കൾ വൈകീട്ട് 4.30ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

ഇന്ത്യൻ ശിക്ഷാ നിയമം 306 വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണക്ക് നാലു വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരു വർഷം അധിക കഠിന തടവ്, 498 എ വകുപ്പ് പ്രകാരം സ്ത്രീധന പീഡനത്തിന് രണ്ടു വർഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസം കഠിന തടവ്, 323 വകുപ്പ് പ്രകാരം കൈകൊണ്ടടിച്ചതിന് ആറുമാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.കേസിലെ 25 സാക്ഷികളിൽ 10 പേരെ ജില്ലാ പബ്ലിക് പ്രസിക്യൂട്ടർ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. 16 രേഖകളും ഏഴ് തൊണ്ടി മുതലുകളും ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP