Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായിയെ കുടുക്കാൻ ഹർജി നൽകിയ ആൾ അത് പിൻവലിച്ച് തടിയൂരി; പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന വാദം ഉന്നയിച്ച ഹർജിക്കാരന് ഹൈക്കോടതിയുടെ ശാസന; പ്രശസ്തിക്ക് വേണ്ടിയാണ് ഹർജിയെന്നും കോടതി

പിണറായിയെ കുടുക്കാൻ ഹർജി നൽകിയ ആൾ അത് പിൻവലിച്ച് തടിയൂരി; പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന വാദം ഉന്നയിച്ച ഹർജിക്കാരന് ഹൈക്കോടതിയുടെ ശാസന; പ്രശസ്തിക്ക് വേണ്ടിയാണ് ഹർജിയെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലല്ല കോടതി പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതി. പ്രശസ്തി വേണ്ടി ദുരുദ്ദേശപരമായി ഹർജി നൽകിയ വ്യക്തിക്ക് കോടതിയുടെ ശാസന. പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ വ്യക്തിയെ ആണ് കോടതി രൂക്ഷമായി വിമർശിച്ചത്. ഇതേ തുടർന്ന് ഹർജിക്കാരൻ ഹർജി പിൻവലിച്ചു.

പ്രളയവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള അമിക്കസ് ക്യൂറി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു ഹർജി. എന്നാൽ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹർജി നൽകിയതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ല കോടതി പ്രവർത്തിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രശസ്തിക്കുവേണ്ടി ദുരുദ്ദേശപരമായാണ് ഹർജി നൽകിയിരിക്കുന്നത്. വലിയ പിഴ അടക്കേണ്ട കേസാണിത്. ഹർജി പിൻവലിച്ചില്ലെങ്കിൽ ചെലവ് സഹിതം തള്ളുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി. ഇതോടെ ഹർജിക്കാരൻ ഹർജി പിൻവലിച്ച് തടിയൂരുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP