Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇഷ്ടമില്ലാത്ത വിധി വന്നാൽ വക്കീലന്മാർ ജഡ്ജിമാരെ തെറിവിളിക്കും; നാട്ടുകാർ കോടതിയിൽ പ്രകടനം നടത്തും; മദ്രാസ് ഹൈക്കോടതി ജഡ്ജിമാർ കഴിയുന്നത് ഭയപ്പാടോടെയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസും; മലയാളിയുടെ റിപ്പോർട്ട് കണ്ട് അന്തം വിട്ട് പരമോന്നത നീതിപീഠം

ഇഷ്ടമില്ലാത്ത വിധി വന്നാൽ വക്കീലന്മാർ ജഡ്ജിമാരെ തെറിവിളിക്കും; നാട്ടുകാർ കോടതിയിൽ പ്രകടനം നടത്തും; മദ്രാസ് ഹൈക്കോടതി ജഡ്ജിമാർ കഴിയുന്നത് ഭയപ്പാടോടെയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസും; മലയാളിയുടെ റിപ്പോർട്ട് കണ്ട് അന്തം വിട്ട് പരമോന്നത നീതിപീഠം

ചെന്നൈ: നീതിപീഠങ്ങളാണ് ജനത്തിന്റെ കാവൽക്കാർ. രാഷ്ട്രീയക്കാർ നടത്തുന്ന തെമ്മാടിത്തരങ്ങളെ ഇല്ലാതാക്കുന്നത് കോടതികളാണ്. എന്നാൽ, കോടതികൾക്ക് ജീവൻ പേടിച്ച് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ സാധ്യമല്ലെങ്കിലോ? തമിഴ്‌നാട്ടിലെ സ്ഥിതി ഇതാണെന്നാണ് സുപ്രീം കോടതി തന്നെ പറയുന്നത്.മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർ ഭയപ്പാടോടെയാണ് കഴിയുന്നതെന്നും അവർക്ക് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു പറയുന്നു.

ഹൈക്കോടതിക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാലാണ് മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ അവസ്ഥ വ്യക്തമാക്കിയത്. കോടതി വിധി എതിരായാൽ ജഡ്ജിമാരെ ചീത്തവിളിച്ചുകൊണ്ട് കോടതിയുടെ ഇടനാഴിയിലൂടെ വക്കീലന്മാർ പ്രകടനം നടത്തുന്ന സ്ഥിതിയാണ് മദ്രാസ് ഹൈക്കോടതിയിലെന്ന് അദ്ദേഹം ബോധിപ്പിച്ചു.

കുടുംബാംഗങ്ങളെ കോടതി മുറിയിൽ കൊണ്ടുവരിക, കോടതിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുക, ജഡ്ജിമാരെ ചീത്തവിളിക്കുക, അവർക്കെതിരെ അനാവശ്യ പരാതികൾ ഫയൽ ചെയ്യുക തുടങ്ങിയവയാണ് മദ്രാസ് ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് വേണുഗോപാൽ അറിയിച്ചു. ജസ്റ്റിസ് അമിതാവ റോയ് കൂടി ഉൾപ്പെട്ട ബെഞ്ചാണ് വാദം കേൾക്കുന്നത്.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളുമായി താൻ ദീർഘനേരം സംസാരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് ദത്തു പറഞ്ഞു. അതേക്കുറിച്ച് താനൊരു പരാമർശം നടത്തിയാൽ അത് പ്രത്യാഘാതങ്ങളുണ്ടാക്കും. തൽക്കാലം കാത്തിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ദിവസം ചെല്ലുന്തോറും സ്ഥിതി വഷളായി വരികയാണെന്നും ജഡ്ജിമാരെ സംരക്ഷിക്കേണ്ട സമയം അതിക്ര

ശരിയായ രീതിയിൽ നിയമം നടപ്പിലാകണമെങ്കിൽ ജഡ്ജിമാർക്ക് ഭയരഹിതമായി പ്രവർത്തിക്കാൻ കഴിയണം. പേടിയോ സ്വജനപക്ഷപാതമോ ഇല്ലാതെ പ്രവർത്തിച്ചുകൊള്ളാമെന്നാണ് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. അത് മദ്രാസ് ഹൈക്കോടതിയിൽ സാധ്യമല്ലെന്ന് വേണുഗോപാൽ പറഞ്ഞു. കോടതിമുറിയിലേക്ക് ഇരച്ചുകയറിവരുന്ന വക്കീലന്മാരെ ഭയന്നുവേണം മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് ജോലി ചെയ്യാനെന്ന് ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടു. ഔദ്യോഗിക ഭാഷ തമിഴാക്കണമെന്നാണ് അവരുടെ ആവശ്യം. അത് ചീഫ് ജസ്റ്റിസിന് ചെയ്യാവുന്ന കാര്യമാണോ എന്നും സുപ്രീം കോടതി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP