Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോയ്‌സ് ജോർജ് എംപിക്കെതിരായ ഭൂമിതട്ടിപ്പു കേസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി; മൂന്നാർ എഎസ്‌പി അന്വേഷിച്ച് ഒരു മാസത്തിനുള്ളിൽ വിവരം അറിയിക്കണമെന്നു നിർദ്ദേശം

ജോയ്‌സ് ജോർജ് എംപിക്കെതിരായ ഭൂമിതട്ടിപ്പു കേസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി; മൂന്നാർ എഎസ്‌പി അന്വേഷിച്ച് ഒരു മാസത്തിനുള്ളിൽ വിവരം അറിയിക്കണമെന്നു നിർദ്ദേശം

കൊച്ചി: ജോയ്‌സ് ജോർജ് എംപിക്കും കുടുംബത്തിനും എതിരായുള്ള ഭൂമി ഇടപാടിലെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ഇടുക്കി എസ്‌പിയുടെ മേൽനോട്ടത്തിൽ മൂന്നാർ എഎസ്‌പി അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ വിവരങ്ങൾ അറിയക്കണമെന്നു കോടതി നിർദേശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ജോയ്‌സ് ജോർജിനെതിരെ യുഡിഎഫ് ഭൂമി തട്ടിയെടുത്തു എന്ന ആരോപണവുമായി രംഗത്ത് വന്നത്. തുടർന്ന് മന്ത്രിസഭ ചേർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി ഹരനെ അന്വേഷണം ഏൽപ്പിച്ചു.

എന്നാൽ, ജോയ്‌സ് ജോർജിനും കുടുംബത്തിനും എതിരായ അന്വേഷണം ഇഴയുകയാണെന്നും, ഇതിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹർജി കോടതിക്കു മുന്നിൽ എത്തിയിരുന്നു. ഇതു പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസിലുള്ള അതൃപ്തി വ്യക്തമാക്കിയത്. തുടർന്നാണു ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി വിവരങ്ങൾ അറിയിക്കാൻ മൂന്നാർ എഎസ്‌പിക്കു നിർദ്ദേശം നൽകിയത്.

വട്ടവട പഞ്ചായത്തിലെ കടവരിക്ക് തൊട്ടടുത്ത കൊട്ടക്കാമ്പൂർ ഈസ്റ്റിലാണ് ജോയ്‌സ് ജോർജിന്റെ വിവാദ ഭൂമിയുള്ളത്. സർക്കാർ തമിഴ് വംശജർക്ക് അനുഭവിച്ച ഭൂമി ജോയ്‌സിന്റെ പിതാവ് പവർ ഓഫ് അറ്റോർണി എഴുതി വാങ്ങുകയും പിന്നീട് ജോയ്‌സിന്റെയും ഭാര്യയുടെയും പേരിലേക്ക് ആക്കുകയും ചെയ്‌തെന്നാണ് ആരോപണം. സർക്കാർ പട്ടയം അനുവദിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ഭൂമി ലഭിച്ച ആറുപേരിൽ നിന്നും ജോയ്‌സിന്റെ പിതാവ് പവർ ഓഫ് അറ്റോർണി എഴുതി വാങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP