Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ ഡിജിപി ജേക്കബ് അലക്‌സാണ്ടറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസ്: സ്റ്റേ നീക്കി വിചാരണ ചെയ്യണമെന്ന ഹർജിയിൽ സിബിഐ കോടതി 30 ന് വിധി പറയും; ഉറവിടം വ്യക്തമാക്കാനാവാത്ത 62 ലക്ഷം രൂപയുടെ സ്വർണ്ണമടക്കമുള്ള സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചുവെന്നാണ് സിബിഐ കേസ്

മുൻ ഡിജിപി ജേക്കബ് അലക്‌സാണ്ടറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസ്: സ്റ്റേ നീക്കി വിചാരണ ചെയ്യണമെന്ന ഹർജിയിൽ സിബിഐ കോടതി 30 ന് വിധി പറയും; ഉറവിടം വ്യക്തമാക്കാനാവാത്ത 62 ലക്ഷം രൂപയുടെ സ്വർണ്ണമടക്കമുള്ള സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചുവെന്നാണ് സിബിഐ കേസ്

പി നാഗരാജ്‌

തിരുവനന്തപുരം: മുൻ ഡിജിപി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലവിലുള്ള സ്റ്റേ മാറ്റി പ്രതിയെ വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യത്തിൽ തിരുവനന്തപുരം സിബിഐ കോടതി 30 ന് വിധി പറയും. സംസ്ഥാന മുൻ ഡിജിപി ജേക്കബ്ബ് അലക്‌സാണ്ടറാണ് കേസിലെ പ്രതി. 1985 മുതൽ 1992 വരെയുള്ള കാലയളവിൽ ഡി ജി പി ക്ക് ഉറവിടം വ്യക്തമാക്കാനാവാത്ത 62 ലക്ഷം രൂപയുടെ സ്വർണ്ണമടക്കമുള്ള സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചുവെന്നാണ് സി ബി ഐ കേസ്.

കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സി ബി ഐ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരായി ജാമ്യം നേടിയ ശേഷം തനിക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് 2012ൽ ഡി ജി പി സമർപ്പിച്ച വിടുതൽ ഹർജി സിബിഐ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഡി ജി പി സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജിയിൽ ഹൈക്കോടതി റിവിഷൻ ഹർജിയിലെ അന്തിമ തീരുമാനം വരെ സിബിഐ കോടതിയിലുള്ള കേസിന്റെ തുടർ നടപടികൾ 2012 ൽ തന്നെ സ്റ്റേ ചെയ്തിരുന്നു.

എന്നാൽ എല്ലാ സ്റ്റേ ഉത്തരവുകൾക്കും 6 മാസക്കാലാവധി മാത്രമേ ഉള്ളുവെന്ന് 2018 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടു. 6 മാസക്കാലം കഴിഞ്ഞയുടൻ രാജ്യത്തെ എല്ലാ കോടതികളിലുമുള്ള സ്റ്റേ ഉത്തരവുകൾ ഓട്ടോമാറ്റിക്കായി റദ്ദാകുന്നതാണെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്റ്റേ മാറ്റി പ്രതിയുടെ വിചാരണ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സിബിഐ പ്രോസിക്യൂട്ടർ തിരുവനന്തപുരം സിബിഐ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി ഹർജി വിധി പറയാനായി 30 ന് മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP