Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശുവിനെ കുറിച്ച് ഉപന്യാസം എഴുതാൻ സാധിച്ചില്ല; അദ്ധ്യാപകനെതിരെ കേസെടുക്കാൻ ജമ്മു കാശ്മീർ ഹൈക്കോടതിയുടെ ഉത്തരവ്!

പശുവിനെ കുറിച്ച് ഉപന്യാസം എഴുതാൻ സാധിച്ചില്ല; അദ്ധ്യാപകനെതിരെ കേസെടുക്കാൻ ജമ്മു കാശ്മീർ ഹൈക്കോടതിയുടെ ഉത്തരവ്!

ശ്രീനഗർ: പശുവിനെ കുറിച്ച് ഉപന്യാസം എഴുതാൻ സാധിക്കാത്തതിനാൽ അദ്ധ്യാപകനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു. ജമ്മു കാശ്മീർ ഹൈക്കോടതിയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. സൗത്ത് കാശ്മീരിലെ സ്‌കൂളിൽ മുഹമ്മദ് ഇമ്രാൻഖാൻ എന്നയാളെ അദ്ധ്യാപകനായി നിയമിച്ചതിന് എതിരെ ലഭിച്ച പരാതി പരിഗണിക്കുമ്പോഴാണ് കോടതി അദ്ധ്യാപകനോട് പശുവിനെ കുറിച്ച് ഉപന്യാസം എഴുതാൻ നിർദേശിച്ചത്. എന്നാൽ ഇതിന് സാധിക്കാതെ വന്നതിനാൽ അദ്ധ്യാപകനെതിരെ കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. അദ്ധ്യാപകന് കുട്ടികളെ പഠിപ്പിക്കാൻ മതിയായ യോഗ്യത ഇല്ലെന്നു കണ്ടാണ് കോടതിയുടെ നടപടി.

ജമ്മു കാശ്മീർ ഹൈക്കോടതി ജഡ്ജി ജസ്റ്റിൽ മുസഫിർ ഹുസൈൻ അട്ടാറാണ് അദ്ധ്യാപകന്റെ നിയമനത്തിന് എതിരായ ഹർജി പരിഗണിച്ചത്. അദ്ധ്യാപകനായ മുഹമ്മദ് ഇമ്രാൻഖാൻ നേിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നായിരുന്നു ആരോപണം. ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എഡുക്കേഷൻ ഡൽഹിയിൽ നിന്നും നാഗാലാന്റിലെ ഗ്ലോബൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദ്യാഭ്യാസം നേടി എന്നായിരുന്നു അഭിപ്രായപ്പെട്ടിരുന്നത്. സർട്ടിഫിക്കറ്റുകളിൽ എഴുപത് ശതമാനത്തിലേറെ മാർക്കുകളാണ് ഉറുദുവിനും ഇംഗ്ലീഷിനും കണക്കിനും സർട്ടിഫിക്കറ്റിൽ ഇയാൾ രേഖപ്പെടുത്തിയത്.

വിഷയം കോടതിയിൽ എത്തിയപ്പോൾ ജഡ്ജി അദ്ധ്യാപകന്റെ അറിവ് നേരിട്ട് പരിശോധിക്കുകയായിരുന്നു. വളരെ ലളിതമായ ഒരു വരി ഇംഗ്ലീഷ് ഉറുദുവിലേക്ക് പരിഭാഷപ്പെടുത്താൻ ഇയാൾ ആവശ്യപ്പെട്ടപ്പോൾ അതിന് സാധിച്ചില്ല. പിന്നീട് പശുവിനെ കുറച്ച് ഉറുദുവിൽ ഉപന്യാസം എഴുതാൻ നിർദേശിക്കുകയായിരുന്നു. കോടതിക്ക് പുറത്തെ മുറിയിൽ പോയി എഴുതാമെന്ന് അദ്ധ്യാപകൻ സമ്മതിച്ചു. ഇതും കോടതി അനുവദിച്ചു, എന്നിട്ടും അദ്ധ്യാപകൻ വിജയിച്ചില്ല.

തുടർന്ന് വളരെ ലളിതമായ നാലാം ക്ലാസിനെ കണക്ക് സോൾവ് ചെയ്യാനും ആവശ്യപ്പെട്ടും. ഇതിനും സാധിക്കാതെ വന്നതോടെയാണ് കോടതി അദ്ധ്യാപകനെതിരെ നടപടിക്ക് നിർദേശിച്ചത്. യോഗ്യത ഇല്ലാത്ത അദ്ധ്യാപകനെ നിയമിച്ച അധികൃതരെയും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അദ്ധ്യാപകന്റെ സ്ഥിതി ഇതാണെങ്കിൽ വിദ്യാർത്ഥികളുടെ നിലവാരം എങ്ങനെയായിരിക്കും എന്നും കോടതി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP