Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്യാജ ഐ.എസ് ആർ ഒ ചാരക്കേസ്: മുൻ എസ് പി ജോഷ്വക്ക് ഇടക്കാല മുൻകൂർ ജാമ്യം; അറസ്റ്റു ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ വിട്ടയക്കണം; അന്വേഷണവുമായി സഹകരിക്കാനും നിർദ്ദേശം

വ്യാജ ഐ.എസ് ആർ ഒ ചാരക്കേസ്: മുൻ എസ് പി ജോഷ്വക്ക് ഇടക്കാല മുൻകൂർ ജാമ്യം; അറസ്റ്റു ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ വിട്ടയക്കണം; അന്വേഷണവുമായി സഹകരിക്കാനും നിർദ്ദേശം

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും 2 മാലി വനിതകളേയും കൂട്ടി വച്ച് വ്യാജ ഐഎസ്ആർഒ ചാരക്കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രജ്ഞനായ നമ്പി നാരായണനടക്കമുള്ളവരെ കസ്റ്റഡിയിൽ പീഡിപ്പിക്കുകയും വ്യാജ രേഖകൾ ചമക്കുകയും ചെയ്ത കേസിൽ അഞ്ചാം പ്രതിയായ മുൻ എസ് പി കെ.കെ. ജോഷ്വക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.

മുൻകൂർ ജാമ്യഹർജിക്കെതിരെ സിബിഐ വിശദ വാദം ബോധിപ്പിക്കാൻ അഡീ. സോളിസിറ്റർ ജനറൽ ഹാജരാകുന്ന നവംബർ 5 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് നവംബർ 5 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ സി ബി ഐ ഡെൽഹി യൂണിറ്റ് എസ് പി പ്രതിയെ അറസ്റ്റു ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടിലും പ്രതിയെ വിട്ടയക്കണം. പ്രതി അന്വേഷണവുമായി സഹകരിക്കണം. വിചാരണക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിടരുത്. തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. എന്നീ വ്യവസ്ഥയിലാണ് ഇടക്കാല ജാമ്യം നൽകിയത്.

ഐസ് എസ് ആർ ഓ ചാരക്കേസിൽ തനിക്ക് നിഷ്‌ക്രിയ പങ്കാണുള്ളതെന്ന് മുൻ എസ്‌പി. ജോഷ്വയുടെ ജാമ്യ ഹർജിയിൽ പറയുന്നത്. ഒരു പ്രതിയെപ്പോലും താൻ അറസ്റ്റ് ചെയ്യുകയോ അറസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയോ ചെയ്തിട്ടില്ല. തന്റെ മേലുദ്യോഗസ്ഥരാണ് അന്വേഷണം നയിച്ചു കൊണ്ടുപോയത്. തന്നെ ഏത് നിമിഷവും സിബിഐ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചു വരികയാണ്.

താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ല. സി ബി ഐ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ സി ബി ഐ ക്ക് നിർദ്ദേശം കൊടുത്തുത്തരവുണ്ടാകണമെന്ന് ബോധിപ്പിച്ചാണ് ജാമ്യ ഹർജി സമർപ്പിച്ചത്. നവംബർ 5 ന് വീണ്ടും കേസ് പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP