Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.എം ജോസഫിനെ വീണ്ടും തഴഞ്ഞു; ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജിയാകും; അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിത; കേന്ദ്ര സർക്കാർ കൈമാറിയ ശുപാർശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

കെ.എം ജോസഫിനെ വീണ്ടും തഴഞ്ഞു; ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജിയാകും; അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിത; കേന്ദ്ര സർക്കാർ കൈമാറിയ ശുപാർശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച ഇന്ദു മൽഹോത്ര ജഡ്ജി പദവി ഏറ്റെടുക്കും. നിയമനം അംഗീകരിച്ച് കേന്ദ്ര സർക്കാർ കൈമാറിയ ശിപാർശയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകി. എന്നാൽ ഇന്ദു മൽഹോത്രയ്‌ക്കൊപ്പം കൊളീജിയം നിർദേശിച്ച മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെ തഴഞ്ഞു. എന്തുകാരണത്താലാണ് കെ.എം ജോസഫിനെ തഴഞ്ഞതെന്ന് വ്യക്തമല്ല.

അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിതയെന്ന പദവിയും ഇന്ദു മൽഹോത്ര ഇതോടെ സ്വന്തമാക്കി. സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിതയാണ് ഇവർ. നിലവിൽ ഒരു വനിതാ ജഡ്ജി മാത്രമാണ് സുപ്രീം കോടതിയിലുള്ളത്. ആർ.ഭാനുമതിയാണ് നീതിന്യായ പീഠത്തിലെ വനിതാ സാന്നിദ്ധ്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഒ.പി.മൽഹോത്രയുടെ മകളാണ് ഇന്ദു. 2007ലാണു സുപ്രീം കോടതിയിൽ സീനിയർ പദവി ലഭിച്ചത്.

2016 ൽ ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ജസ്റ്റീസ് കെ.എം ജോസഫ് റദ്ദാക്കിയത് മോദി സർക്കാരിന് കനത്ത പ്രഹരമായിരുന്നു. ജസ്റ്റീസ് കെ.എം ജോസഫിനെ ആന്ധ്രാപ്രദേശ്, തെലുങ്കാന ചീഫ് ജസ്റ്റീസായി നിയമിക്കാൻ നേരത്തേ ശിപാർശയുണ്ടായിരുന്നെങ്കിലും കേന്ദ്രസർക്കാർ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, കെ.എം ജോസഫിനെ ഒഴിവാക്കി കൊളീജിയം അഞ്ച് ജഡ്ജിമാരുടെ ശിപാർശ നടത്തിയതിനെതിരെ ജസ്റ്റീസ് ജെ.ചെലമേശ്വർ രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP