Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റ കൃത്യമല്ല; 157 വർഷം പഴക്കമുള്ള നിയമത്തിന് ചരിത്രപരമായ തിരുത്തൽ നൽകി സുപ്രീം കോടതി; സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കുന്ന 377 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി; ലൈംഗികത്വത്തിെന്റ പേരിൽ ഒരാളും ഭയന്നു ജീവിക്കാൻ ഇടവരരുതെന്ന് പരമോന്നത നീതിപീഠം; സ്വവർഗ രതി നിയമ വിധേയമാക്കി വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബഞ്ച്

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റ കൃത്യമല്ല; 157 വർഷം പഴക്കമുള്ള നിയമത്തിന് ചരിത്രപരമായ തിരുത്തൽ നൽകി സുപ്രീം കോടതി; സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കുന്ന 377 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി; ലൈംഗികത്വത്തിെന്റ പേരിൽ ഒരാളും ഭയന്നു ജീവിക്കാൻ ഇടവരരുതെന്ന് പരമോന്നത നീതിപീഠം; സ്വവർഗ രതി നിയമ വിധേയമാക്കി വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബഞ്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 377 -ാം വകുപ്പ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടുന്ന അഞ്ചംഗ ബെഞ്ച് ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത്. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും 157 വർഷം പഴക്കമുള്ള നിയമത്തിന് ചരിത്ര പരമായ തിരുത്തൽ നടത്തിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു. ഐപിസി 377 ഐകപക്ഷീയവും യുക്തിരഹിതവുമാണെന്നും കോടതി നിരീക്ഷിച്ചു.

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമല്ലെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. 24 രാജ്യങ്ങളിൽ സ്വവർഗരതിക്ക് നിയമപരമായ അംഗീകാരമുണ്ട്. എൽജിബിടി സമൂഹത്തിന് മറ്റെല്ലാവർക്കുള്ള എല്ലാ അവകാശവുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നിയമം തിരുത്തിയാണ് സുപ്രീംകോടതി ഐക്യകണ്‌ഠേന വിധിപുറപ്പെടുവിച്ചത്. വ്യത്യസ്ത വ്യക്തികളെ അംഗീകരിക്കാൻ സമൂഹം പക്വതയ്യാർജിക്കണം. നാല് വിധിപ്രസ്താവം പുറപ്പെടുവിച്ചെങ്കിലും ജഡ്ജിമാർക്കെല്ലാം ഏകാഭിപ്രായം ആയിരുന്നു. രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിധിയാണ് ഭരണഘടന  ബഞ്ച് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. വാദം കേൾക്കുന്നതിനിടെ കോടതി പരാമർശങ്ങൾ ശ്രദ്ധേയമായിരുന്നു. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നാണ്് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമർശം നടത്തിയിരുന്നത്. 

സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നർത്തകൻ നവജ്യോത് ജോഹർ, മാധ്യമ പ്രവർത്തകനായ സുനിൽ മെഹ്റ തുടങ്ങിയവർ നൽകിയ പൊതുതാല്പര്യ ഹർജികളിലാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതൊരു സമൂഹത്തിന്റെ പ്രശ്നമാണെന്നും സ്വവർഗരതി ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിൽ 1861ലെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം സ്വവർഗരതി പത്തുവർഷം നരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് 2009ൽ ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2013ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ജസ്റ്റിസ് ജി എസ് സിങ്വി, ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത്.

 

സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കേണ്ടത് പാർലമെന്റാണെന്ന് ഹർജിക്കാരെ എതിർത്ത ക്രൈസ്തവ സംഘനകൾ വാദിച്ചു. വ്യക്തമായ നിലപാട് അറിയിക്കാതെ 377-ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതിൽ ഭരണഘടന ബെഞ്ച് ഉചിതമായ തീരുമാനം എടുക്കണം എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ അഭിപ്രായം. നാല് ദിവസം തുടർച്ചയായി വാദം കേട്ട ശേഷം കഴിഞ്ഞ ജൂലായ് 17നാണ് കേസ് വിധി പറയാൻ മാറ്റിവെച്ചത്.

സ്വവർഗരതി ക്രിമിനൽക്കുറ്റമല്ലാതാക്കുമെന്ന സൂചന അടുത്തിടെ സുപ്രീംകോടതി നൽകിയിരുന്നു. ആർക്കും അവരുടെ ലൈംഗികതയിൽ ഭയന്നു ജീവിക്കേണ്ടിവരില്ലെന്നാണ് ഓഗസ്റ്റ് ഒന്നിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കിയത്. നിലവിൽ 377-ാം വകുപ്പുപ്രകാരം ശിക്ഷിക്കപ്പെടുന്നയാൾക്ക് 10 വർഷം വരെ തടവനുഭവിക്കണം. സ്വവർഗരതി ക്രിമിനൽക്കുറ്റമല്ലാതാക്കിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് 2013-ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നിയമങ്ങൾ റദ്ദാക്കുന്നത് പാർലമെന്റിന്റെ ജോലിയാണെന്നായിരുന്നു അന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.

വകുപ്പ് റദ്ദാക്കിയാൽ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിന്റൈ മനോഭാവം മാറുെമന്നാണ് ഹരിജിക്കാരുടെ വാദം. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതക്കുള്ള അവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നു എന്നതിലൂന്നിയായിരുന്നു ഹർജിക്കാരുടെ വാദങ്ങൾ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് കേസിൽ വിധി പറയും. കേസിൽ ഉചിതമായ തീരുമാനം കോടതിക്ക് കൈകൊള്ളാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

സ്വവർഗരതിയെ ക്രിമിനൽകുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്. ലൈംഗികത്വത്തിെന്റ പേരിൽ ഒരാളും ഭയന്നു ജീവിക്കാൻ ഇടവരരുതെന്ന കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു. നേരത്തെ ഡൽഹി ഹൈക്കോടതി സ്വവർഗരതിയെ നിയമ വിധേയമാക്കിയിരുന്നെങ്കിലും 2013ൽ വിധി സുപ്രീംകോടതി റദ്ദാക്കി ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമം പുനഃസ്ഥാപിക്കുകയായിരുന്നു. 1861 ലെ നിയമ പ്രകാരം സ്വവർഗ രതി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP