Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഹോമിയോ മരുന്ന് വിതരണം ചെയ്യുമോ? ആർസെനിക് ആൽബ് 30 കേരളം മുഴുവൻ വിതരണം ചെയ്യണമെന്ന ജോസി മാത്യുവിന്റെ ഹർജിയിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; കേസ് 24 നു വീണ്ടും പരിഗണിക്കും

പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഹോമിയോ മരുന്ന് വിതരണം ചെയ്യുമോ? ആർസെനിക് ആൽബ് 30 കേരളം മുഴുവൻ വിതരണം ചെയ്യണമെന്ന ജോസി മാത്യുവിന്റെ ഹർജിയിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; കേസ് 24 നു വീണ്ടും പരിഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോ മരുന്നായ ആർസെനിക് ആൽബ് 30 കേരളം മുഴുവൻ വിതരണം ചെയ്യണം എന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

കേരളത്തിൽ കൊറോണ പടർന്നു പിടിക്കവേ കൊറോണ പ്രതിരോധത്തിനു നല്ലത് എന്ന മരുന്നാണ് ആർസെനിക് ആൽബ്. കേന്ദ്ര സർക്കാർ ഇത് നല്ല മരുന്നാണെന്ന് സർട്ടിഫൈ ചെയ്തിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ജോസി മാത്യു സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്.

വരുന്ന 24ആം തീയതി ഹൈക്കോടതി ഈ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പന്തളം പഞ്ചായത്തിൽ നടത്തിയ ഹോമിയോ പ്രതിരോധ മരുന്നിന്റെ വിതരണവും അതിന്റെ ഫലപ്രാപ്തിയും ചൂണ്ടിക്കാട്ടിയാണ് ജോസി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇന്നലെ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലാണ് ഈ ഹർജി വന്നത്. ചില പഞ്ചായത്തുകളിൽ ഈ മരുന്ന് വിതരണം ചെയ്തിട്ടുണ്ട് എന്ന് സർക്കാർ അറിയിച്ചിരുന്നു.

എന്നാൽ കേരളം മുഴുവൻ വിതരണം ചെയ്യണം എന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതി സർക്കാർ വിശദീകരണം തേടുകയും കേസ് വീണ്ടും പരിഗണിക്കാൻ കോടതി മാറ്റുകയും ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP