Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടപ്പള്ളി സ്വദേശിനി പ്രീതാ ഷാജിയുടെ വീടും സ്ഥലവും ലേലത്തിൽ വിറ്റ നടപടി റദ്ദാക്കി ഹൈക്കോടതി; പലിശയടക്കം 43 ലക്ഷം തിരിച്ചടച്ചാൽ സ്വത്ത് തിരികെയെടുക്കാം; പണം നൽകാൻ ഒരു മാസത്തെ സാവകാശം; പണമടയ്ക്കാൻ വൈകിയാൽ ബാങ്കിന് വീണ്ടും സ്ഥലം ലേലം ചെയ്യാമെന്നും കോടതി

ഇടപ്പള്ളി സ്വദേശിനി പ്രീതാ ഷാജിയുടെ വീടും സ്ഥലവും ലേലത്തിൽ വിറ്റ നടപടി റദ്ദാക്കി ഹൈക്കോടതി; പലിശയടക്കം 43 ലക്ഷം തിരിച്ചടച്ചാൽ സ്വത്ത് തിരികെയെടുക്കാം; പണം നൽകാൻ ഒരു മാസത്തെ സാവകാശം; പണമടയ്ക്കാൻ വൈകിയാൽ ബാങ്കിന് വീണ്ടും സ്ഥലം ലേലം ചെയ്യാമെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാങ്ക് വായപയ്ക്ക് ഇടനില നിന്നതിന്റെ പേരിൽ ഇടപ്പള്ളി സ്വദേശിനിയുടെ വീടും സ്ഥലവും ലേലത്തിൽ വിറ്റ നടപടി റദ്ദാക്കി ഹൈക്കോടതി. ഇടപ്പള്ളിയിലെ വീട്ടമ്മയായ പ്രീതാ ഷാജിയുടെ സ്വത്ത് സംബന്ധിച്ചുള്ള ഹൈക്കോടതി തീരുമാനപ്രകാരം വായ്പാ തുക പലിശയടക്കം 43 ലക്ഷം (43,51,362) ബാങ്കിന് അടച്ചാൽ വീടും സ്ഥലവും ബാങ്കിന് തിരികെ നൽകാമെന്നും പണം നൽകാൻ ഒരു മാസത്തെ സാവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ഭൂമി ലേലത്തിൽ പിടിച്ച രതീഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. 1,89,000 രൂപ മുമ്പ് ലേലത്തിൽ വാങ്ങിയ രതീഷിന് നൽകണം.

വീട്ടമ്മയ്‌ക്കെതിരായ എല്ലാ മുൻ ഉത്തരവുകളും റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തിനകം പണമടച്ചില്ലെങ്കിൽ ബാങ്കിന് വീണ്ടും സ്ഥലം ലേലം ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു. ലേലം റദ്ദാക്കിയ വിധി സർഫ്രാസി കുരുക്കിൽ പെട്ടവർക്ക് ആശ്വാസമാകുമെന്ന് പ്രീത ഷാജി ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു. ഒരു മാസത്തിനകം കോടതി നിർദ്ദേശിച്ച തുക കെട്ടിവെച്ച് വീട് സ്വന്തമാക്കുമെന്നും പ്രീത ഷാജി പറഞ്ഞു.

ഉറ്റസുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരിൽ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ ജപ്തി നേരിട്ട പ്രീത ഷാജിയും കുടുംബവും 26ന് വീട് ഒഴിയണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു. ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ് എം വി ഷാജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP