Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതെന്തിനെന്ന് ഹൈക്കോടതി; പുറത്തുള്ളത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ; റാങ്ക് ലിസ്റ്റ് വിഷയത്തിൽ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി; ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ് സിയുടെ വിശദീകരണം

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതെന്തിനെന്ന് ഹൈക്കോടതി; പുറത്തുള്ളത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ; റാങ്ക് ലിസ്റ്റ് വിഷയത്തിൽ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി; ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ് സിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടുന്ന വിഷയത്തിൽ പ്രതികരണവുമായി ഹൈക്കോടതി. ലിസ്റ്റ് നീട്ടുന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റ് പട്ടിക കാലാവധി നീട്ടണമെന്ന അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുള്ളപ്പോൾ ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.സെപ്റ്റംബർ അവസാനം വരെയാണ് ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി ദീർഘിപ്പിച്ച് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇത്തരത്തിൽ ഇടക്കാല ഉത്തരവിറക്കാൻ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് അധികാരമുണ്ടോ എന്ന സംശയവും ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രകടിപ്പിച്ചു. ഒരു പട്ടികയുടെ കാലാവധി മാത്രമാണ് നീട്ടിയത്. അത് ശരിയല്ലെന്നും കോടതി പറഞ്ഞു.

അതേസമയം ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ്‌സി കോടതിയിൽ അറിയിച്ചു. പുതിയ നിയമനത്തിനുള്ള നടപടികൾ സർക്കാർ തുടരുകയാണെന്ന് സർക്കാർ അറിയിച്ചിരുന്നു.ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് പിഎസ്‌സിയുടെ ഹർജി പരിഗണിക്കുന്നത്.പട്ടിക നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടും എന്ന് കാണിച്ചാണ് കോടതിയെ പിഎസ്‌സി സമീപിച്ചത്.

നാളെ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി ഇനി നീട്ടില്ലെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. ഇവയുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതായതിനാലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഉദ്യോഗാർത്ഥികൾ മുടിമുറിക്കൽ സമരം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP