Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല കർമ സമിതിയുടെ ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ കമ്മീഷണർ; നഷ്ടം കണക്കാക്കി ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി

ശബരിമല കർമ സമിതിയുടെ ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ കമ്മീഷണർ; നഷ്ടം കണക്കാക്കി ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല കർമസമിതി 2019 ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളിൽ നടത്തിയ ഹർത്താലിൽ നശിപ്പിക്കപ്പെട്ട പൊതു , സ്വകാര്യ സ്വത്തുക്കളുടെ നഷ്ടം കണക്കാക്കാൻ കമ്മീഷണറെ നിയമിക്കുമെന്ന് ഹൈക്കോടതി. അക്രമങ്ങളിലെ നഷ്ടം കണക്കുകൂട്ടി ഇരകൾക്ക് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ക്ലെയിം കമ്മീഷണർ രൂപീകരണം സംബന്ധിച്ച് വിവരങ്ങൾ അറിയിക്കാൻ രജിസ്ട്രിക്ക് കോടതി നിർദ്ദേശം നൽകി.

ശബരിമല കർമ സമിതിയുടെ ഹർത്താലിനിടെ സംസ്ഥാനത്ത് സമാനതകളില്ലാത്ത അക്രമമാണ് അരങ്ങേറിയത്. നെടുമങ്ങാട്ടും തലശേരിയിലും ബോംബേറുണ്ടായി. വാടാനപ്പള്ളിയിലും, കാസർകോടും കത്തിക്കുത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. കോഴിക്കോട് ചേവായൂരിൽ ഒരാൾക്ക് വെട്ടേറ്റു. സെക്രട്ടേറിയറ്റ് നടയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാധ്യമപ്രവർത്തകരെ സംഘം ചേർന്ന് ആക്രമിച്ചു.

പലയിടത്തും ബിജെപിയും കർമസമിതി പ്രവർത്തകരും നടത്തിയ പ്രകടനങ്ങൾ സിപിഎമ്മുമായുള്ള തെരുവുയുദ്ധമായി പരിണമിച്ചു. ഇരുകൂട്ടരും പരസ്പരം വീടുകൾ ആക്രമിച്ചു. വായന ശാല കത്തിച്ചു. പാർട്ടി ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി. സംഘർഷങ്ങൾക്കിടെ 100 കെ.എസ്.ആർ.ടി.സി ബസുകൾ തകർന്നതായി എം.ഡി ടോമിൻ തച്ചങ്കരി അറിയിച്ചു. 3.35 കോടി രൂപ നഷ്ടം കണക്കാക്കുന്നു. പ്രതിഷേധ സൂചകമായി തകർന്ന കെ.എസ്.ആർ.ടി.സി ബസുകൾ തലസ്ഥാന നഗരിയിൽ വിലാപയാത്ര നടത്തിയിരുന്നു.

കടകൾ തുറന്നാൽ സംരക്ഷണം നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും പാഴ് വാക്കായി. കോഴിക്കോട് മിഠായി തെരുവിൽ രാവിലെ തുറന്ന കടകൾക്ക് നേരെ നടന്ന ആക്രമണം മണിക്കൂറുകൾ നീണ്ട തെരുവുയുദ്ധമായി. ആലുവയിലും കൊല്ലത്തുമടക്കം നിരവധി സ്ഥലങ്ങളിൽ കടകൾ തുറക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കൊച്ചി ബ്രോഡ് വേയിൽ പൊലീസ് സംരക്ഷണയിൽ കടകൾ തുറന്നു. എന്നാൽ തിരുവനന്തപുരം ചാല മാർക്കറ്റ് പൊലീസ് സംരക്ഷണം കിട്ടാത്തതിനേത്തുടർന്ന് തുറന്നില്ല.

വിവിധ സംഭവങ്ങളിൽ സംസ്ഥാനത്ത് 766 പേരാണ് അറസ്റ്റിലായത്. 628 പേരെ കരുതൽ തടങ്കലിൽ വെച്ചു. തിരുവനന്തപുരം നഗരത്തിൽ പലതവണ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആർഎസ്എസ് പ്രവർത്തകർ നടത്തിയ മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെയാണ് ആക്രമണമുണ്ടായത്. പ്രതിഷേധിച്ച് റിപ്പോർട്ടിങ് നിർത്തിവെച്ച മാധ്യമപ്രവർത്തകർ കോട്ടയത്തും കോഴിക്കോടും പ്രമുഖ നേതാക്കളുടെ പത്രസമ്മേളനങ്ങൾ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP