Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തച്ചങ്കരിയുടെ ഹർജി ഹൈക്കോടതി തള്ളിയെന്ന വാർത്ത അവാസ്തവം; വിടുതൽ ഹർജി തള്ളിയതിന് എതിരായ റിവിഷൻ പെറ്റീഷൻ പരിഗണിക്കുക അടുത്താഴ്ച; സ്‌റ്റേ ആവശ്യമില്ലെന്ന് കോടതിയെ അറിയിച്ച് തച്ചങ്കരിയുടെ അഭിഭാഷകൻ ബി.രാമൻ പിള്ള

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ പി തച്ചങ്കരിക്ക് കുരുക്ക്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേസിന്റെ വാദം തുടരുമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി രണ്ട് ദിവസം മുൻപാണ് ഹൈക്കോടതിയെ സമീപിച്ചത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിടുതൽ ഹർജി തള്ളിയ കോട്ടയം വിജിലൻസ് കോടതിയുടെ നടപടി ചോദ്യം ചെയ്തതോടെയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചതായാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളിയത്. അതേസമയം, സ്വത്ത് മാതാപിതാക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.

2003-2007 കാലഘട്ടത്തിൽ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. എന്നാൽ ഇതിന്റെ ഉറവിടം വ്യക്തമാക്കാൻ തച്ചങ്കരിക്ക് സാധിച്ചില്ല. ഈ സ്വത്ത് അഴിമതിയിലൂടെയാണ് സമ്പാദിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
കേസിൽ കഴമ്പുണ്ടെന്ന് വിജിലൻസ് കോടതി മുൻ്പ് ഉത്തരവിട്ടിരുന്നത്. കേസ് പരിഗണിച്ച് ആറ് തവണയും അദ്ദേഹം കോടതിയിൽ ഹാജരായില്ല.
.കേസിൽ കഴമ്പുണ്ടെന്ന കോട്ടയം വിജിലൻസ് കോടതിയുടെ നിരീക്ഷണമാണ് തച്ചങ്കരിക്ക് തിരിച്ചടിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP