Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സം; ക്യൂ നൂറ് മീറ്ററിലേറെ ആയാൽ ടോൾ വാങ്ങാതെ വാഹനം കടത്തിവിടണം; ദേശീയപാത അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സം; ക്യൂ നൂറ് മീറ്ററിലേറെ ആയാൽ ടോൾ വാങ്ങാതെ വാഹനം കടത്തിവിടണം; ദേശീയപാത അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ ദേശീയപാത അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതു കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നു ഹൈക്കോടതി. ഏതെങ്കിലും ലെയിനിൽ വാഹനങ്ങളുടെ ക്യൂ നൂറ് മീറ്ററിലേറെയായാൽ ആ ലെയിനിലെ വാഹനങ്ങൾ ടോൾ വാങ്ങാതെ കടത്തിവിടണമെന്ന് കോടതി നിർദേശിച്ചു.

തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സവും വാഹനങ്ങളുടെ ക്യൂ നീക്കം ചെയ്യാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടിയ അപ്പീലിലാണു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്.

തടസ്സമില്ലാതെയും താമസമില്ലാതെയും ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടാമെന്നതിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം അറിയിക്കുമെന്നു കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു.

ടോൾ പ്ലാസകളിലെ സർവീസ് ടൈം സംബന്ധിച്ച് ഉൾപ്പെടെ 2021 മെയ്‌ 24നു ദേശീയപാത അഥോറിറ്റി ഇറക്കിയ പോളിസി സർക്കുലറിലെ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്നു പാലക്കാട് സ്വദേശി നിതിൻ രാമകൃഷ്ണൻ നൽകിയ അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും തിരക്കുള്ള സമയങ്ങളിൽപോലും ടോൾ പ്ലാസകളിലെ സർവീസ് സമയം 10 സെക്കൻഡിൽ കൂടുതൽ എടുക്കാതിരിക്കാൻ ടോൾ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നു ദേശീയ പാത അഥോറിറ്റിയുടെ സർക്കുലറിലുണ്ട്.

ക്യൂ 100 മീറ്ററിലേറെ ആയാൽ ടോൾ ഇല്ലാതെ വാഹനങ്ങൾ കടത്തിവിടണം. 100 മീറ്ററിനുള്ളിൽ ക്യൂ എത്തുന്നതുവരെ ഇത് ചെയ്യണം. ഇതിനായി എല്ലാ ടോൾ ലെയിനിലും ടോൾ ബൂത്തിൽനിന്ന് 100 മീറ്റർ അകലെ മഞ്ഞ വര അടയാളപ്പെടുത്തണം. വ്യവസ്ഥകൾ നന്നായി കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കണം.

ടോൾ പ്ലാസകളിലെ ഗതാഗത തടസ്സം പരിഹരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. . ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് പരിശോധിക്കണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. 1998 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 201 ഭേദഗതി ചെയ്യുന്ന കാര്യം കൂടി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP