Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റം ഉത്തരവ് മരവിപ്പിച്ച് ഹോക്കോടതി; ക്രോസ് വിസ്താരം പുനരാരംഭിച്ചതിന് പിന്നാലെ വനിതാ ജഡ്ജി ഹണി എം വർഗീസിനെ മാറ്റാനുള്ള മുൻ നീക്കം കോഴിക്കോട്ട് പോക്‌സോ കോടതിയിലേക്ക്; ദിലീപിനെതിരായ ഗൂഢാലോചനയിൽ ക്രോസ് വിസ്താരം തുടരുമ്പോൾ വനിതാ ജഡ്ജിയെ സ്ഥലം മാറ്റാനുള്ള ദിലീപിന്റെ പുതിയ തന്ത്രവും പൊളിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റം ഉത്തരവ് മരവിപ്പിച്ച് ഹോക്കോടതി. ജഡ്ജിയായ ഹണി എം. വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവാണ് മരവിപ്പിച്ചത്. കൊച്ചിയിൽനിന്നും കോഴിക്കോട് പോക്സോ കോടതിയിലേക്കായിരുന്നു ഹണി എം. വർഗീസിനെ സ്ഥലംമാറ്റിയത്.അടുത്ത മാസം ഒന്നിന് കോഴിക്കോട് പോക്സോ കോടതിയിൽ ചുമതല ഏൽക്കണമെന്നായിരുന്നു ഉത്തരവ്.

ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രകാരമാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക കോടതിയിൽ ആരംഭിച്ചത്. ഇനി നടിയെ അക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ശേഷം മാത്രമായിരിക്കും ജഡ്ജിയുടെ സ്ഥലംമാറ്റം പ്രാബല്യത്തിലാകുക.ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രകാരമാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക കോടതിയിൽ ആരംഭിച്ചത്. ഇതിനിടയിലാണ് ജഡ്ജിക്ക് സ്ഥലംമാറ്റം നൽകിയത്. ജൂലായ് ഒന്നിന് കോഴിക്കോട് പോക്സോ കോടതിയിൽ ചുമതല ഏൽക്കാനായിരുന്നു ഉത്തരവിലെ നിർദ്ദേശം.

നടിയെ ആക്രമിച്ച കേസിൽ ഒരു ഇടവേളയ്ക്ക് ശേഷം ക്രോസ് വിസ്താരം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. കേസിൽ നടിയുടെ ക്രോസ് വിസ്താരമാണ ആദ്യദിവസം നീണ്ടത്. വിസ്താരം മൂന്ന് ദിവസം നീളും. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു.കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ മാർച്ച് 24ന് നിർത്തിവച്ചിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടപടികൾ പുനഃരാരംഭിക്കുന്നത്.നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരൻ, നടി രമ്യ നമ്പീശൻ, സംവിധായകൻ ലാലിന്റെ ഡ്രൈവർ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. ഇതിനുശേഷം നടൻ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിർണായക മൊഴികൾ രേഖപ്പെടുത്തേണ്ടതുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഭാമയുടെ വിസ്താരം മാറ്റിവച്ചിരുന്നത്.

കേസിൽ ആറുമാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ലോക്ക്ഡൗൺ മൂലം നടപടികൾ നീണ്ടുപോകുകയായിരുന്നു. ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവർക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ 11-ാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിൽ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമി ടോമി, കുഞ്ചാക്കോ ബോബൻ എന്നിവരുടെ സാക്ഷി വിസ്താരം പൂർത്തിയായിരുന്നു.കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.കേസിൽ താൻ പ്രതി മാത്രമല്ല ഇര കൂടിയാണെന്നും ഇരയെയും പ്രതിയെയും ഒരുമിച്ച് വിചാരണ ചെയ്യാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ഹർജി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP