Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്‌കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിര്; സ്വന്തം മതം പ്രചരിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ അത് പറ്റില്ല; മതേതരത്വം നിലനിർത്തുന്നതിന് മതപഠന ക്ലാസുകൾ തടസ്സം; സർക്കാർ അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം അരുത്; പ്രത്യേകമതത്തിന്റെ സ്വകാര്യ അൺഎയ്ഡഡ് സ്‌കൂൾ ആണെങ്കിലും പാടില്ല; വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും നിർണായ വിധിയിൽ ഹൈക്കോടതി

സ്‌കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിര്; സ്വന്തം മതം പ്രചരിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ അത് പറ്റില്ല; മതേതരത്വം നിലനിർത്തുന്നതിന് മതപഠന ക്ലാസുകൾ തടസ്സം; സർക്കാർ അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം അരുത്; പ്രത്യേകമതത്തിന്റെ സ്വകാര്യ അൺഎയ്ഡഡ് സ്‌കൂൾ ആണെങ്കിലും പാടില്ല; വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും നിർണായ വിധിയിൽ ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ മതപഠനത്തിന് നിയന്ത്രണം. സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിൽ അടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂൾ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമം ലംഘിക്കുന്ന സ്‌കൂളുകൾ സർക്കാരിന് പൂട്ടാമെന്നും കോടതി വ്യക്തമാക്കി.ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന ഇന്റലിജന്റ്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ അടച്ചുപൂട്ടിയത്. ഇതിനു പിന്നാലെ സ്‌കൂൾ മാനേജ്മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണ്.

സ്വന്തം മതം പ്രചരിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ അത് പറ്റില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സർക്കാരിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്ന് വ്യക്തമാക്കിയ കോടതി, ഹിദായ സ്‌കൂൾ അടച്ചുപൂട്ടിയ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.

പ്രത്യേക മതത്തിന്റെ മതപഠനം നടത്താൻ സ്വകാര്യ അൺ എയിഡസ് സ്‌കൂൾ ആണെങ്കിലും അധികാരമില്ലന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്ക് വ്യക്തമാക്കി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങളുടെ ലംഘനമാണ് ഇത്തരം മതപഠന ക്ലാസ്സുകളെന്ന് കോടതി ഉത്തരവിൽ പാഞ്ഞു. പ്രത്യേക മതവിഭാഗത്തിന്റെതായ മതപഠന ക്ലാസ്സുകൾ നടത്തുന്നതായി കണ്ടെത്തി സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിൽ അപാകതയില്ലെന്ന് കോടതി വിലയിരുത്തി.

സ്വകാര്യ സ്‌കൂൾ ആണെങ്കിലും പൊതുവായ കാര്യമായ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നതിനാൽ മതേതര മൂല്യങ്ങൾ ലംഘിക്കാനാവില്ല. മതേതരത്വം നിലനിർത്തുന്നതിന് ഇത്തരം മതപഠന ക്ലാസ്സുകൾ തടസ്സമാവും. സംസ്ഥാനത്ത് മൊത്തം ബാധകമാക്കി വിദ്യാഭ്യാസ സെക്രട്ടറി സ്‌കൂളുകളിൽ മതപഠനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകൾ അടച്ചു പൂട്ടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP