Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദ്ധ്യാപികയായ 'കാമുകി' ഭർത്താവുമായി കോടതിയിലെത്തി; പ്രണയിനിയെ വീട്ടു തടങ്കലിലാക്കിയെന്ന് കാണിച്ച് കേസ് കൊടുത്ത വിദ്യാർത്ഥിക്ക് 10000 രൂപ പിഴ

അദ്ധ്യാപികയായ 'കാമുകി' ഭർത്താവുമായി കോടതിയിലെത്തി; പ്രണയിനിയെ വീട്ടു തടങ്കലിലാക്കിയെന്ന് കാണിച്ച് കേസ് കൊടുത്ത വിദ്യാർത്ഥിക്ക് 10000 രൂപ പിഴ

കൊച്ചി: പ്രണയത്തിലായ അദ്ധ്യാപികയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനാവശ്യ ഹരജി നൽകിയ വിദ്യാർത്ഥിയോടു 10,000 രൂപ പിഴയടയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. തൊടുപുഴ കോ-ഓപറേറ്റീവ് കോളജിലെ ബി.കോം. വിദ്യാർത്ഥിയായ തൊടുപുഴ പുറപ്പുഴ സ്വദേശി 21കാരനായ മനീഷ് മോഹനാണ് പുലിവാല് പിടിച്ചത്.

കോളേജിലെ 27കാരിയായ അദ്ധ്യാപികയുമായി മനീഷ് മോഹൻ പ്രണത്തിലായിരുന്നുവെന്നാണ് ഹർജിയിൽ പറഞ്ഞത്. അദ്ധ്യാപിക തന്നെയും പ്രണയിച്ചതിനാൽ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ ഹേബിയസ് കോർപ്പസ് ഹർജിയിൽ അദ്ധ്യാപികയെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഇതനുസരിച്ച് അദ്ധ്യാപിക കോടതിയിലെത്തി. കൂടെ അവരുടെ ഭർത്താവും. ഇതോടെയാണ് ഹർജിക്കാരനായ വിദ്യാർത്ഥി വെട്ടിലായത്.

കോടതി നിർദ്ദേശപ്രകാരം ഭർത്താവിനൊപ്പം എത്തിയ അദ്ധ്യാപിക വിവാഹിതയാണെന്നും താൻ ആരെയും പ്രണയിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ഇതോടെയാണ് അനാവശ്യ വ്യവഹാരവുമായി കോടതിയുടെയും അദ്ധ്യാപിക ഉൾപ്പെടെ കക്ഷികളുടെയും സമയം നഷ്ടപ്പെടുത്തിയതിന് ഹരജിക്കാരൻ പിഴയടയ്ക്കാൻ ജസ്റ്റിസ് വി കെ മോഹനൻ, ജസ്റ്റിസ് കെ ഹരിലാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. പിഴസംഖ്യ അദ്ധ്യാപികയ്ക്കു നൽകാനും കോടതി നിർദ്ദേശിച്ചു. ഹരജിക്കാരന്റെ ഭാഗത്തുനിന്ന് ശല്യമുണ്ടായാൽ മതിയായ പൊലീസ് സംരക്ഷണം അദ്ധ്യാപികയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു.

ഭർത്താവുമായി അദ്ധ്യാപിക കോടതിയിലെത്തിയപ്പോഴാണ് വിവാഹം കഴിഞ്ഞത് വിദ്യാർത്ഥി അറിഞ്ഞത്. വിദ്യാർത്ഥി എന്നതിലപ്പുറമുള്ള ബന്ധമൊന്നുമില്ലെന്ന് അദ്ധ്യാപിക കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. കുടുംബിനിയായ എതിർകക്ഷിയെ കോടതിയിലേക്ക് അനാവശ്യമായി വിളിച്ചുവരുത്താൻ ഹർജി ഇടയാക്കിയതായി അഡി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കെ ഐ അബ്ദുൽ റഷീദ് കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി രൂക്ഷഭാഷയിൽ മനീഷിനെ വിമർശിച്ചത്.

അദ്ധ്യാപിക വസ്തുത അറിയിച്ചതോടെ ഹർജിയിലെ ആവശ്യത്തിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ അനാവശ്യമായി കോടതിയുടെ സമയം ചെലവഴിക്കുകയും കക്ഷികൾക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്‌തെന്നു ചൂണ്ടിക്കാട്ടി കോടതി 10,000 രൂപ പിഴയടയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP