Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അസുഖം ഉണ്ടെങ്കിൽ ചികിത്സിക്കണം..പരോൾ നൽകുകയല്ല വേണ്ടത്; തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാർ; രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം: കുഞ്ഞനനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; നാലുവർഷം പിന്നിടുമ്പോൾ കുഞ്ഞനന്തൻ 389 ദിവസവും പുറത്തെന്ന് പരോൾ രേഖകൾ; ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് ജയിൽ ബോറടിക്കുമ്പോൾ പോകാനുള്ള സ്ഥലം മാത്രം

അസുഖം ഉണ്ടെങ്കിൽ ചികിത്സിക്കണം..പരോൾ നൽകുകയല്ല വേണ്ടത്; തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാർ; രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം: കുഞ്ഞനനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; നാലുവർഷം പിന്നിടുമ്പോൾ കുഞ്ഞനന്തൻ 389 ദിവസവും പുറത്തെന്ന് പരോൾ രേഖകൾ; ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് ജയിൽ ബോറടിക്കുമ്പോൾ പോകാനുള്ള സ്ഥലം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിണറായി സർക്കാരെത്തിയ ശേഷം ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ജയിൽ ഇടത്താവളം മാത്രമാണെന്ന് പരാതി ഉയരുന്നതിനിടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയും വിമർശനം ഉന്നയിച്ചു. കുഞ്ഞനനന്തന് അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും ചികിത്സ നൽകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാർ ആണെന്നും കോടതി ഓർമിപ്പിച്ചു.

സംഭവത്തിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് സർക്കാരിന് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കുഞ്ഞനന്തനും കോടതി നോട്ടീസ് അയക്കും. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തൻ. ഇടതുസർക്കാർ അധികാരത്തിലെത്തയ ശേഷം കുഞ്ഞനന്തന് ജയിൽ ഇടത്താവളം മാത്രമാണെന്ന് ആക്ഷേപം ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ അടക്കമുള്ളവർ ഉന്നയിച്ചിരുന്നു. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്നു രമ ആരോപിച്ചു. വീട്ടിലിരുന്നു ബോറടിക്കുമ്പോൾ, പോകാൻ മാത്രമുള്ള സ്ഥലമാണ് കുഞ്ഞനന്തന് ജയിൽ എന്നും ആക്ഷേപമുണ്ട്.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സിപിഎം പാനൂർ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനന്തൻ ജയിലിലാകുന്നത് 2014 ജനുവരിയിലാണ്. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പോയ കുഞ്ഞനനന്തൻ പക്ഷേ നാല് വർഷം പിന്നിടുമ്പോൾ 389 ദിവസം പുറത്തായിരുന്നുവെന്നാണ് പരോൾ രേഖകൾ വ്യക്തമാക്കുന്നത്. കുഞ്ഞനനന്ത് പരോൾ അനുവദിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചത് .

സാധാരണ പരോളിന് പുറമെ ജയിൽ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സർക്കാരിന് 45 ദിവസവും അധികമായി അനുവദിക്കാമെന്നും നിയമപ്രകാരമുള്ള ഈ ഇളവേ കുഞ്ഞനനന്തന് കിട്ടുന്നുള്ളൂവെന്നുമാണ് നേരത്തെ സംഭവത്തിൽ ജയിൽവകുപ്പ് നൽകിയ വിശദീകരണം. നേരത്തെ പ്രായാധിക്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ കെ കെ രമയുടെ പരാതിയിൽ ഗവർണ്ണർ ഇടപെട്ടതോടെ അത് നടക്കാതെ പോവുകയായിരുന്നു.

രണ്ടരമാസത്തെ ഇടവേളകളിൽ മാത്രമേ പരോൾ അനുവദിക്കാവുവെന്നാണ് ജയിൽചട്ടം. കുഞ്ഞനന്തന് കിട്ടിയ പരോളിന്റെ നാൾവഴി നോക്കുക. 2016 ജൂൺ 2 മുതൽ 13 വരെയായിരുന്നു ആദ്യ പരോൾ. 14ന് ജയിലിൽ തിരിച്ചെത്തിയതിന്റെ തൊട്ടടുത്തദിവസം വീണ്ടും 16 ദിവസത്തെ പരോൾ. അതായത് ആ മാസം ജയിലിൽ കിടന്നത് വെറും ഒരു ദിവസം.

അതിന് ശേഷം 2018 ഫെബ്രൂവരി വരെയുള്ള എല്ലാ മാസവും പത്തും പതിനഞ്ചും ദിവസം വീതം പരോൾ അനുവദിച്ചു. പരോൾ അനുവദിച്ചതിന്റെ കാരണം പരിശോധിക്കുമ്പോൾ, വഴിവിട്ട സഹായമാണ് നൽകിയതെന്ന് വ്യക്തമാകും. 15 തവണയിൽ ഏഴുതവണയും കുടുംബത്തോടൊപ്പം കഴിയാനാണ് പരോൾ അനുവദിച്ചത്. ബാക്കി ഭാര്യയുടെ ചികിത്സയ്ക്കും. ഇടയ്ക്ക് പ്രായാധിക്യത്തിന്റ പേരിൽ ശിക്ഷ ഇളവ് നൽകി സർക്കാർ വിട്ടയയ്ക്കാൻ ഒരുങ്ങിയതും വിവാദമായിരുന്നു. 70 വയസ്സ് കഴിഞ്ഞ തടവുകാർക്കുള്ള ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയാണ് ശിക്ഷയിളവിന് നടപടിയുണ്ടായിരുന്നത്. ശിക്ഷയിളവ് നൽകുന്നതു സംബന്ധിച്ച് ജയിൽ ഉപദേശക സമിതി പൊലീസ് റിപ്പോർട്ട് തേടിയിരുന്നു.

'നാട്ടിൽ വന്ന് കുറേ കാര്യങ്ങൾ ചെയ്ത് പോകുന്ന വിശ്രമ സ്ഥലമാണ് ജയിൽ. 2016 ജൺ മാസം ഒരു ദിവസം മാത്രമാണ് കുഞ്ഞനന്തൻ ജയിലുണ്ടായിരുന്നത്. 15 ദിവസം പരോളിൽ പോയി തിരിച്ചു വന്നു ഒരുദിവസം നിന്നു. വീണ്ടും പരോളിൽ പോവുകയാണ് ചെയ്തത്, കെ.കെ. രമ ആരോപിച്ചു.

2-6-2016 മുതൽ 8-7- 2017 വരെയുള്ള ദിവസങ്ങളിൽ എല്ലാ മാസവും കുഞ്ഞനന്തൻ പുറത്ത് വന്നിട്ടുണ്ടെന്നും രമ ആരോപിച്ചു. 15 ഉം 16 ദിവസങ്ങൾ വീതമാണ് ഒരോ മാസവും കുഞ്ഞനനന്തൻ പുറത്ത് ചെലവഴിച്ചതെന്നും രമ പറയുന്നു. ഇതിനെ ശിക്ഷാ നടപടിയായി കാണാൻ കഴിയില്ലെന്നും കുഞ്ഞനന്തനു ഇടത്താവളം മാത്രമാണ് ജയിലെന്നും രമ കൂട്ടിച്ചേർത്തു. ഇതിനുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുകയാണെന്നും രമ ആരോപിക്കുന്നു.'ഒരു കൊല്ലത്തിൽ പരമാവധി 60 ദിവസമാണ് ഒരാൾക്ക് പരോൾ അനുവദിക്കാൻ കഴിയുക. പക്ഷേ 2016 ൽ ഇതിലധികം ദിവസങ്ങൾ കുഞ്ഞനന്തനു പരോൾ കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP