Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ മകളെ കണ്ടെത്തി തരുമോ സാറെ എന്ന് ചോദിച്ച് അച്ഛന്മാർ; എന്റെ കാമുകിയെ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് കാമുകന്മാർ; കേരള ഹൈക്കോടതിയിൽ ഈ വർഷം ഇതു വരെ എത്തിയത് 250ൽ അധികം ഹേബിയസ് കോർപസ് ഹർജികൾ; ഒളിച്ചോടി പോകുന്നവരും വീട്ടുകാർ ക്ഷമിക്കുന്നതും അനേകം കേസുകളിൽ; കൗമാര പ്രണയം ഫാഷനായപ്പോൾ പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് ആധി

എന്റെ മകളെ കണ്ടെത്തി തരുമോ സാറെ എന്ന് ചോദിച്ച് അച്ഛന്മാർ; എന്റെ കാമുകിയെ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് കാമുകന്മാർ; കേരള ഹൈക്കോടതിയിൽ ഈ വർഷം ഇതു വരെ എത്തിയത് 250ൽ അധികം ഹേബിയസ് കോർപസ് ഹർജികൾ; ഒളിച്ചോടി പോകുന്നവരും വീട്ടുകാർ ക്ഷമിക്കുന്നതും അനേകം കേസുകളിൽ; കൗമാര പ്രണയം ഫാഷനായപ്പോൾ പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് ആധി

കൊച്ചി: സ്വന്തം പെൺ മക്കളെ കാണാനില്ലെന്നും ആരുടേയോ തടങ്കലിലാണന്നും അവരെ എത്രയും വേഗം തിരിച്ച് എത്തിച്ച് തരണെ സാറെ എന്ന് കരഞ്ഞ് തൊഴുകൈയോടെ പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ ഹൈക്കോടതിയിലെ ഹേബിയസ് കോർപസ് വിഭാഗത്തിലെ സ്ഥിരം കാഴ്ചയാണ്. പലപ്പോഴും പ്രതീക്ഷയോടെ വളർത്തിയ പെൺ മക്കൾ തന്നിഷ്ടത്തിന് പോകുന്ന അവസ്ഥ പറഞ്ഞുള്ള മാതാപിതാക്കളുടെ കരച്ചിൽ കണ്ട് നിൽക്കുന്നവരുടെ കരളലയിപ്പിക്കും. സമാനമായ തന്നെയാണ് ഇഷ്ടപ്പെട്ട് ഒ്പ്പം ജീവിക്കാൻ ആഗ്രഹിച്ച് കാമുകിയെ വീട്ടുകാര്ഡ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്നാരോപിച്ചുള്ള കാമുകന്മാരുടെ ഹർജിയും. ഈ വർഷം പാതി പിന്നിടുമ്പോൾ തന്നെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസുകളുടെ എണ്ണം 250 കടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

പെൺകുട്ടികൾ കാമുകനൊപ്പം വീട്ടുകാർ അറിയാതെ പോകുന്നതിൽ ഭൂരിഭാഗവും ജാതിയും മതവും മാറി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് എന്നതാണ് ശ്രദ്ധേയം. ജാതിയില്ല മതമില്ല എന്നൊക്ക പുറമെ പറയുന്നവർ പോലും സ്വന്തം കാര്യം വരുമ്പോൾ പറച്ചിലും പ്രവർത്തിയും രണ്ട് വഴിക്കാണ് എന്നതിന്റെ തെളിവാണ് കോടതിയിൽ വർധിക്കുന്ന കേസുകൾ സൂചിപ്പിക്കുന്നത്.ചില കേസുകളിൽ പെൺകുട്ടികൾ വീട് വിട്ട് പോയ ശേഷം ഹർജി സമർപ്പിച്ച് സംഭവം കോടതിയിൽ എത്തുമ്പോഴാണ് മക്കൾ പ്രണയത്തിലായിരുന്നു എന്ന വിവരം പോലും വീട്ടുകാർ അറിയുന്നത്.

ഈ വർഷം പകുതിയാകുമ്പോൾ തന്നെ 250 കേസുകളാണ് ഹേബിയസ് കോർപ്പസ് ആയി സമർപ്പിച്ചിരിക്കുന്നത്.പലപ്പോഴും ഇത്തരം ഹർജികൾ വിവാദത്തിലേക്ക് എത്താറുണ്ടെന്നതും ശ്രദ്ധേയമാണ്.ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനെ ചെയ്ത ഹാദിയ എന്ന പെൺകുട്ടിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ വിധിപുറപ്പെടുവിച്ച ജസ്റ്റിസുമാരായ കെ. സുരേന്ദ്ര മോഹൻ, മോരി ജോസഫ് എന്നിവരുടെ പരാമർശങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് പോലും ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഹർത്താൽ പോലും നടക്കുന്ന സ്ഥിതി യും ഉണ്ടായിരുന്നു.ഏറെ കോളിളക്കം ശ്രിഷ്ടിച്ച കേസായിരുന്നു ഇത്.

പെൺകുട്ടിയെ കാണാതായി എന്ന് കാണിച്ച് രക്ഷിധാക്കൾ ഹർജി സമർപ്പിച്ച ശേഷം മക്കൾ കോടതിയിൽ എത്തുമ്പോൾ അവരുടെ പ്രണയം അംഗീകരിക്കുകയും ഒരുമിച്ച് ജീവിക്കുന്നതിന് സാഹചര്യം ഒരുക്കികൊടുക്കുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. എന്നാൽ ചില കേസുകൾ തുടർ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെൺകുട്ടികളുടെ മൊഴിക്കാണ് പ്രാധാന്യം നൽകുന്നത്.ജാതിയുടെയും മതത്തിന്റെയും വ്യത്യാസവും സാമ്പത്തിക വിദ്യാഭാസ യോഗ്യതകളില അന്തരവുമൊക്കെ തന്നെയാണ് പലപ്പോഴും വിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുന്നതാണ് പിന്നീട് ഹർജികളായി എത്തുന്നത്.

കൗമാര പ്രണയമാണ് രക്ഷിധാക്കൾക്ക് ആധി കൂട്ടുന്ന മറ്റൊരു സംഭവം.പ്രായ പൂർത്തിയാകുന്നതിന് മുൻപ് ഇത്തരത്തിൽ വിവാഹം കഴിക്കുന്നവരുടെ എണ്ണവും വർധിക്കുന്നതും കാണാം. ഇത്തരം സംഭവങ്ങൾ വർധിക്കുന്നതായിട്ടാണ് പൊലീസും പറയുന്നത്.സംസ്ഥാനത്തു പെൺകുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ പെരുകുന്നതിനൊപ്പം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജികളും കുന്നുകൂടുന്നു. ഉറ്റവർ ആരുടെയോ തടവിലാണെന്നാരോപിച്ച് ഈവർഷം ഇതുവരെ എത്തിയ ഹേബിയസ് കോർപസ് ഹർജികളുടെ എണ്ണം 250 കഴിഞ്ഞു. ഇവയിലേറെയും പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകിയവയാണ്. പതിനഞ്ചോളം ഹേബിയസ് കോർപസ് കേസുകൾ പ്രതിദിനം ഹൈക്കോടതിയിൽ കൈകാര്യം ചെയ്യുന്നു എന്നാണ് കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP