Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മർകസ്‌നോളജ് സിറ്റി യാഥാർത്ഥ്യമാകില്ല; നിർമ്മാണത്തിൽ നിന്ന് പിന്മാറുന്നതായി ലാന്റ്മാർക് ബിൽഡേഴ്‌സ്; കാന്തപുരം നടത്തിയത് ക്രിമിനൽ കുറ്റമെന്ന് ഹരിത ട്രിബ്യൂണൽ; പരിസ്ഥിതി ദുർബല പ്രദേശത്ത് നിർമ്മാണം അനുവദിക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ്

മർകസ്‌നോളജ് സിറ്റി യാഥാർത്ഥ്യമാകില്ല; നിർമ്മാണത്തിൽ നിന്ന് പിന്മാറുന്നതായി ലാന്റ്മാർക് ബിൽഡേഴ്‌സ്; കാന്തപുരം നടത്തിയത് ക്രിമിനൽ കുറ്റമെന്ന് ഹരിത ട്രിബ്യൂണൽ; പരിസ്ഥിതി ദുർബല പ്രദേശത്ത് നിർമ്മാണം അനുവദിക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ്

ചെന്നൈ: മർകസ് നോളജ് സിറ്റി നിർമ്മാണത്തിൽ നിന്ന് പിന്മാറുന്നതായി ലാന്റ്മാർക്ക് ബിൽഡേഴ്‌സ് ദേശീയ ഹരിത ട്രിബ്യൂണലിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെ മർക്കസ് നോളജ് സിറ്റി യാഥാർത്ഥ്യമാകില്ലെന്ന് ഉറപ്പായി.

നോളജ് സിറ്റിയുടെ നിർമ്മാണത്തിന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ളവർ മൈനിങ് ആൻഡ് ജിയോളജി നിയമങ്ങൾ ലംഘിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കാന്തപുരം ഉൾപ്പെടെയുള്ളവർക്കെതിരെ കേരള ഹൈക്കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്ന് ഹർജിക്കാരനായ അഡ്വ. കെ സവാദിനോട് ട്രിബ്യൂണൽ ആവശ്യപ്പെട്ടു. കോടഞ്ചേരി വില്ലേജിലെ കൈതപ്പൊയിലിൽ നോളജ് സിറ്റി പ്രദേശം അതീവ പരിസ്ഥിതി ദുർബല പ്രദേശമാണെന്നും ഇവിടെ യാതൊരു വിധ നിർമ്മാണ പ്രവർത്തനവും അനുവദിക്കില്ലെന്നും കേന്ദ്ര പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഹരിത ട്രിബ്യൂണലിനെ ബോധിപ്പിച്ചു.

ഈ സാഹചര്യത്തിൽ കേസ് നിലവിലുള്ള 27.25 ഏക്കർ സ്ഥലത്ത് ഇനി യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തില്ലെന്നും നോളജ് സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നതുമായാണ് ലാന്റ്മാർക്ക് ബിൽഡേഴ്‌സ് സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചത്. ഭൂമി ഇടിച്ചു നിരത്തുക, പാറ പൊട്ടിക്കുക, പ്രകൃതിയിൽ ഗുരുതരമായ താറുമാറുണ്ടാക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് നോളജ് സിറ്റി നിർമ്മാതാക്കൾ ചെയ്തതെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഇത് മൈനിങ് ആൻഡ് ജിയോളജി നിയമപ്രകാരം ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഇത്തരം കുറ്റകൃത്യങ്ങൾ ഹരിത ട്രിബ്യൂണലിന്റെ പരിധിയിൽ വരാത്തതിനാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെങ്കിൽ ഹൈക്കോടതിയിൽ ഹർജി നൽകണമെന്നും ട്രിബ്യൂണൽ ഹർജിക്കാരന് നിർദ്ദേശം നൽകി. നോളജ് സിറ്റി നിർമ്മാണത്തിനുള്ള സ്റ്റേ തുടരാൻ ഉത്തരവിട്ട ട്രിബ്യൂണൽ കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള എല്ലാ നടപടികളും ശരിവച്ചു. ജസ്റ്റിസ് ജ്യോതിമണി, വിദഗ്ദാംഗം ഡോ. എസ് നാഗേന്ദ്രൻ എന്നിവരുൾപ്പെട്ട ബഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. നോളജ് സിറ്റി നിർമ്മാണത്തെ പൂർണ്ണ പ്രതിസന്ധിയിലാക്കുന്ന ഉത്തരവുകളും നിഗനങ്ങളുമാണ് ഇന്നലെ ട്രിബ്യൂണലിന്റെ ഭാഗത്തുനിന്നുണ്ടായത്.

നോളജ് സിറ്റി പദ്ധതിയുടെ കരാറുകാരായ ലാന്റ്മാർക്ക് ബിൽഡേഴ്‌സ് നിർമ്മാണത്തിൽ നിന്ന് പിന്മാറുമെന്ന് സത്യവാങ്മൂലം നൽകിയതോടെ നിക്ഷേപകർ ആശങ്കയിലായിട്ടുണ്ട്. കേസ് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ നിർമ്മാണവുമായി മുന്നോട്ടു പോയാൽ അപകടത്തിലാകുമെന്ന ഭയമാണ് നിർമ്മാണത്തിൽ നിന്ന് പിന്മാറാൻ ലാന്റ്മാർക്ക് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP