Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സരിതയുടെ ടീം സോളാർ കമ്പനിയിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല; ശിവരാജൻ കമ്മീഷൻ മുമ്പാകെ പലരും ആരോപണം ഉന്നയിച്ചെങ്കിലും തെളിവില്ല; വിഎസിന്റെ വാദം തള്ളി സർക്കാർ കോടതിയിൽ

സരിതയുടെ ടീം സോളാർ കമ്പനിയിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല; ശിവരാജൻ കമ്മീഷൻ മുമ്പാകെ പലരും ആരോപണം ഉന്നയിച്ചെങ്കിലും തെളിവില്ല; വിഎസിന്റെ വാദം തള്ളി സർക്കാർ കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസിൽ വിഎസിന്റെ വാദം തള്ളി സംസ്ഥാന സർക്കാർ രംഗത്ത്. സരിതാ നായരുടെ ടീം സോളാർ കമ്പനിയിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ ആഭ്യന്തര അഡീഷണൽ സെക്രട്ടറി മൊഴി നൽകി.

സോളാർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് അന്വേഷിച്ച ശിവരാജൻ കമ്മീഷന് സോളാർ കമ്പനിയിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കമ്മീഷന് മുന്നിൽ ഹാജരായ പലരും ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചിരുന്നെങ്കിലും ആർക്കും ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.ഉമ്മൻ ചാണ്ടി വി എസ് അച്യുതാന്ദനെതിരെ നൽകിയ മാനനഷ്ട കേസിൽ സാക്ഷിയായാണ് അഡീഷണൽ സെക്രട്ടറി കോടതിയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP