Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളാ ബാങ്ക് യാഥാർത്ഥ്യമാകും; സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി; 21 ഹർജികൾ തള്ളി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്

കേരളാ ബാങ്ക് യാഥാർത്ഥ്യമാകും; സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി; 21 ഹർജികൾ തള്ളി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; കേരളബാങ്ക് തുടങ്ങാൻ ഹൈക്കോടതിയുടെ പച്ചക്കൊടി.സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇതോടെ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള അവസാന കടമ്പയും നീങ്ങി.ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ് 14 (എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസുകളിലും ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വന്നതോടെ ഇക്കാര്യത്തിൽ ഇനി തടസ്സങ്ങളില്ല.

റിസർവ്വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചെങ്കിലും കേസിന്റെ വിധിക്കു വിധേയമായേ ലയന നടപടികൾ പൂർത്തീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നൽകിയ 21 ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ വേഗത്തിൽ തീരുമാനത്തിനായി സർക്കാർ അപേക്ഷ നൽകിയിരുന്നു.

തുടർന്നാണ് വാദം പൂർത്തിയാക്കി കേസിൽ ഇപ്പോൾ വിധിവന്നത്. ഇനി ഇപ്പോൾ കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി സംയോജന നടപടി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനനടപടികൾ റിസർവ് ബാങ്ക് നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കാൻ സർക്കാരിന് കഴിയും. മാർച്ച് 31നകം ലയന നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് റിസർവ് ബാങ്ക് നിബന്ധനയുണ്ട്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനമാണ് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP