Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാർഡു വിഭജനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി; വിഭജനം നടപടിക്രമങ്ങൾ പാലിച്ചെന്ന് അവകാശം

വാർഡു വിഭജനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി; വിഭജനം നടപടിക്രമങ്ങൾ പാലിച്ചെന്ന് അവകാശം

കൊച്ചി: വാർഡു വിഭജനം റദ്ദാക്കിയ സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ അപ്പിൽ നൽകി. വിഭജനം നടപടിക്രമങ്ങൾ പാലിച്ചാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

റവന്യൂവില്ലേജുകൾ വിഭജിച്ചത് നിയമപ്രകാരമാണ്. വിഭജനം പൂർത്തിയാക്കിയശേഷം വിജ്ഞാപനം പുറത്തിറക്കിയതിൽ തെറ്റില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അപ്പീൽ നാളെ കോടതി പരിഗണിച്ചേക്കും.

വസ്തുതകൾ പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് ഹർജി തള്ളിയത്. ജനാഭിപ്രായം പരിഗണിച്ചാണ് വിഭജനം നടത്തിയത്. നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ല. റവന്യൂ വില്ലേജുകൾ വിഭജിച്ചതിൽ വീഴ്ച വരുത്തിയിട്ടില്ല. വിഭജനം പൂർത്തിയാക്കിയശേഷമാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതിൽതെറ്റില്ലെന്നും സർക്കാർ അറിയിച്ചു.

സിംഗിൾ ബഞ്ച് വിധിയുടെ ഔദ്യോഗിക പകർപ്പ് ലഭിക്കും മുൻപാണ് സർക്കാർ അപ്പീൽ നൽകിയത്. അടിയന്തിര പ്രാധാന്യമുള്ള വിഷയമായതിനാലാണ് അപ്പീലെന്നും സർക്കാർ അറിയിച്ചു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായാണു സർക്കാർ വാർഡ് വിഭജനം നടത്തിയത്. ഇതു ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

ഗവർണറുടെ മുൻകൂർ അനുമതിയില്ലാതെ വില്ലേജുകൾ വെട്ടിമുറിച്ച് 69 പുതിയ പഞ്ചായത്തുകൾക്ക് രൂപം നൽകിയ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനായി സംസ്ഥാനത്തെ 85 വില്ലേജുകളാണ് സർക്കാർ വെട്ടി മുറിച്ചത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വില്ലേജുകൾ വിഭജിച്ചത്. മുസ്ലിം ലീഗിന് അനുകൂലമായി മലപ്പുറത്തും സിപിഎമ്മിന്റെ മേൽക്കോയ്മ തകർക്കുന്ന തരത്തിൽ കണ്ണൂരിലും വിഭജനം നടത്തിയെന്ന ആരോപണം മുമ്പു തന്നെ ഉയർന്നിരുന്നു. ഇതിനെതിരെ നിരവധി പേർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിഭജനം റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP