Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ ചേവായൂർ മുൻ സബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവ്; അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴ അടച്ചില്ലെങ്കിൽ പി.കെ ബീന അനുഭവിക്കേണ്ടത് ഏഴ് മാസം കൂടി ജയിൽ ശിക്ഷ; വിധി പറഞ്ഞത് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി കെ.വി ജയകുമാർ

അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ ചേവായൂർ മുൻ സബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവ്; അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴ അടച്ചില്ലെങ്കിൽ പി.കെ ബീന അനുഭവിക്കേണ്ടത് ഏഴ് മാസം കൂടി ജയിൽ ശിക്ഷ; വിധി പറഞ്ഞത് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി കെ.വി ജയകുമാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൈക്കൂലിക്കേസിൽ സബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവ്. ചേവായൂർ മുൻ സബ് രജിസ്ട്രാർ കൊയിലാണ്ടി എടക്കുളം പി.കെ ബീനക്കാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഏഴ് വർഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി ജയിൽ ശിക്ഷയനുഭവിണം. കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി കെ.വി ജയകുമാറിന്റേതാണ് അപൂർവമായ വിധി. കൈക്കൂലി കേസിൽ സർക്കാർ സർവീസിലുള്ള ഒരാൾക്ക്‌ അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.

കൈക്കൂലി വാങ്ങിയതിന് ഏഴും പണം ആവശ്യപ്പെട്ടതിന് നാല് വർഷവുമാണ് ശിക്ഷ. രണ്ടിലുമായി ഏഴ് വർഷത്തെ കഠിന തടവാണ് ജഡ്ജി കെ.വി.ജയകുമാർ വിധിച്ചത്. വിധി കേട്ട് തളർന്നുവീണ ബീനയെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ക്വാറന്റിൻ കേന്ദ്രത്തിലേക്ക് മാറ്റി. പബ്ലിക്ക് പ്രൊസിക്യൂട്ടർ ബി.ശശി വാദിഭാഗത്തിനായി ഹാജരായി. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബീനക്കെതിരെ അന്വേഷണമുണ്ട്.

2014 ഫെബ്രുവരി 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആധാരം എഴുത്തുകാരനായ ടി.ഭാസ്‌കരനോട്‌ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ ആധാരം റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പകുതി പണം വാങ്ങിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹം വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. വിജിലൻസിന്റെ നിർദ്ദേശ പ്രകാരം 2014 ഫെബ്രുവരി 22 ന് തന്നെ പ്രത്യേക നോട്ടുമായി എത്തി ബീനയ്ക്ക് പണം കൈമാറുന്നതിനിടെ ഓഫീസിൽ വെച്ച് അന്നത്തെ വിജിലൻസ് ഡി.വൈ.എസ്‌പി പ്രേമദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ള പണവും കണ്ടെത്തിയിരുന്നു.തുടർന്നാണ് വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറഞ്ഞത്.

ഇന്ന് കോടതിയിലെത്തിയ ഇവർ മജിസ്‌ട്രേറ്റിന് മുന്നിൽ തലകറങ്ങി വീണ് തനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ശിക്ഷായിളവ് നൽകണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇതൊന്നും വിധിയെ ബാധിക്കില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് ഇവരെ കൊണ്ടുപോവുന്നതെങ്കിലും കോവിഡ് കാലമായതിനാൽ പ്രത്യേക നിരീക്ഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും കൊണ്ടുപോവുക. നിലവിൽ ജില്ലാ രജിസ്ട്രാർ ഓഫീസിൽ ചിട്ടി ഓഫീസറായി ജോലി ചെയ്യുകയാണ് പി.കെ ബീന. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും മറ്റൊരു കേസുകൂടി ഇവർക്കെതിരേ ഉണ്ട്. പ്രൊസിക്യൂഷന് വേണ്ടിപബ്ലിക് പ്രൊസിക്യൂട്ടർ ഒ.ശശി ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP