Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണം കടത്തിയത് ജൂവലറികൾക്കല്ല തീവ്രവാദപ്രവർത്തനങ്ങൾക്ക്; കള്ളക്കടത്തിന് വ്യാജരേഖ ഉണ്ടാക്കിയത് യുഎഇ കേന്ദ്രീകരിച്ച്; യുഎഇ ഏംബസിയുടെ എംബ്ലവും സീലും വ്യാജമായി നിർമ്മിച്ചു; വ്യാജരേഖ ചമച്ചത് നയതന്ത്ര പരിരക്ഷയോടെ സ്വർണം ഒളിപ്പിച്ച ബാഗ് കടത്താൻ; എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ നിർണായക വിവരങ്ങൾ; മൂന്നാം പ്രതി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയല്ല തൃശൂർ സ്വദേശിയെന്ന് എഫ്‌ഐആറിൽ തിരുത്ത്; പ്രതികൾ ഒരാഴ്ച എൻഐഎ കസ്റ്റഡിയിൽ

സ്വർണം കടത്തിയത് ജൂവലറികൾക്കല്ല തീവ്രവാദപ്രവർത്തനങ്ങൾക്ക്; കള്ളക്കടത്തിന് വ്യാജരേഖ ഉണ്ടാക്കിയത് യുഎഇ കേന്ദ്രീകരിച്ച്; യുഎഇ ഏംബസിയുടെ എംബ്ലവും സീലും വ്യാജമായി നിർമ്മിച്ചു; വ്യാജരേഖ ചമച്ചത് നയതന്ത്ര പരിരക്ഷയോടെ സ്വർണം ഒളിപ്പിച്ച ബാഗ് കടത്താൻ; എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ നിർണായക വിവരങ്ങൾ; മൂന്നാം പ്രതി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയല്ല തൃശൂർ സ്വദേശിയെന്ന് എഫ്‌ഐആറിൽ തിരുത്ത്; പ്രതികൾ ഒരാഴ്ച എൻഐഎ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വപ്‌ന സുരേഷും, സന്ദീപ് നായരും, സരിത്തും, ഫാസിൽ ഫരീദും അടങ്ങുന്ന സംഘം സ്വർണം കടത്തിയത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയെന്ന് എൻഐഎ. കേസിൽ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും ഒരാഴ്ചത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ട് എൻ.ഐ.എ പ്രത്യേക കോടതി ഉത്തരവിട്ടു. പ്രതികൾ സ്വർണം കടത്തിയത് ജൂവലറികൾക്കല്ല തീവ്രവാദ പ്രവർത്തനങ്ങൾക്കാണെന്ന് എൻ.ഐ.എക്ക് വേണ്ടി ഹാജരായ അഡ്വ.അർജ്ജുൻ അമ്പലപറ്റ കോടതിയിൽ അറിയിച്ചു.

ദേശീയ അന്വേഷണ ഏജൻസി ഓഫീസിലെത്തിക്കുന്ന പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. നിർണ്ണായക മൊഴികളും തെളിവുകളുമാണ് എൻഐഎ പ്രതീക്ഷിക്കുന്നത്. കസ്റ്റഡി അപേക്ഷയിൽ നിർണായക വെളിപ്പെടുത്തലാണ് എൻഐഎ കോടതിയിൽ നടത്തിയത്. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ വ്യാജ രേഖ ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിലാണ് പ്രതികൾക്കെതിരെ അന്വേഷണം നടക്കുക. യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയത്്. നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.

സ്വർണം കടത്താനായി യു എ ഇ എംബസിയുടെ എംബ്ലവും സീലും ഇവർ വ്യാജമായി നിർമ്മിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ എട്ട് കിലോയുടെയും ഒൻപത് കിലോയുടെയും സ്വർണ കടത്തുകൾ ഇവർ നടത്തി. പ്രതികളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നത്. ഫാസിൽ ഫരീദിനായി വാറന്റ് പുറപ്പെടുവിക്കാനും ഇയാളുടെ മേൽവിലാസം തിരുത്താനും അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഫാസിൽ ഫരീദ് , തൈപ്പറമ്പിൽ വീട് ,പുത്തൻപീടിക തൃശ്ശൂർ എന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്താൻ കോടതി അനുമതി നൽകി.

നേരത്തെ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രതികളുടെ കോവിഡ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയതോടെയാണ് ഉടൻ കസ്റ്റഡിയിൽ ലഭിക്കാൻ എൻ.ഐ.എ ശ്രമം നടത്തിയത്.രാജ്യസുരക്ഷയെ ബാധകമാകുന്ന വലിയ ഗൂഢാലോചന സ്വർണക്കടത്ത് കേസിലുണ്ട്. കൊണ്ടുവരുന്ന സ്വർണം എവിടേക്കാണ് കൊണ്ടുപോകുക എന്നും ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും ചോദിച്ചറിയാനാണ് എൻ.ഐ.എ ശ്രമം. തീവ്രവാദ ബന്ധമുള്ളവരിൽ ഈ സ്വർണം എത്തിയതായാണ് കരുതുന്നത്.

എൻഐഎ സമർപ്പിച്ച എഫ്‌ഐആറിൽ മൂന്നാം പ്രതിയായ ദുബായിലെ വ്യവസായി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് പറയുന്നത്. എന്നാൽ ഇയാളുടെ സ്വദേശം തൃശ്ശൂരാണ്. എഫ്‌ഐആറിലെ കൊച്ചി സ്വദേശിയെന്ന മേൽവിലാസം തിരുത്താൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഫാസിലെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തിയത് ഫൈസൽ എന്നാക്കണമെന്നും അപേക്ഷയിലുണ്ട്. ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയെന്നും ദേശീയ അന്വേഷണ വ്യക്തമാക്കി. ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാൻ അപേക്ഷയും നൽകി

പിഎസ് സരിത്താണ് കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും ഫാസിൽ ഫരീദ് മൂന്നാം പ്രതിയും സന്ദീപ് നായർ കേസിലെ നാലാം പ്രതിയുമാണ്. ഭീകര പ്രവർത്തനത്തിന് പണം കണ്ടെത്താൻ ആയിരുന്നു സ്വർണ കള്ളക്കടത്ത് എന്ന് എൻ ഐ എ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികൾ ലക്ഷ്യമിട്ടെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP