Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നര വയസുള്ള സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ ഫ്രഞ്ച് നയതന്ത്രജ്ഞനെ കുറ്റവിമുക്തനാക്കി ബെംഗളൂരു കോടതി; മലയാളി അമ്മ സുജയുടെ ആരോപണത്തിനു ഫൊറൻസിക് തെളിവുകളില്ലെന്നു കോടതി; മുൻ ഭർത്താവ് പാസ്‌കൽ നേടിയത് പണത്തിന്റെയും സ്വധീനത്തിന്റെയും ജയമെന്ന് സുജ

മൂന്നര വയസുള്ള സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ ഫ്രഞ്ച് നയതന്ത്രജ്ഞനെ കുറ്റവിമുക്തനാക്കി ബെംഗളൂരു കോടതി; മലയാളി അമ്മ സുജയുടെ ആരോപണത്തിനു ഫൊറൻസിക് തെളിവുകളില്ലെന്നു കോടതി; മുൻ ഭർത്താവ് പാസ്‌കൽ നേടിയത് പണത്തിന്റെയും സ്വധീനത്തിന്റെയും ജയമെന്ന് സുജ

ബെംഗുളൂരു: മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് മലയാളിയായ അമ്മ സുജ ജോൺസ് നല്കിയ പരാതിയിൽ മുൻ ഭർത്താവും ഫ്രഞ്ച് നയതന്ത്രജ്ഞനുമായിരുന്ന പാസ്‌കൽ മസൂരിയറിനെ ബെംഗളൂരു കോടതി വെറുതേ വിട്ടു. ഏറെ വിവാദം സൃഷ്ടിച്ച കേസിൽ അഞ്ചു വർഷത്തിനുശേഷമാണ് വിധി ഉണ്ടായിരിക്കുന്നത്. പാസ്‌കലിനെതിരേ കുറ്റം സ്ഥാപിക്കാനാവശ്യമായ തെളിവുകളില്ലെന്ന നിരീക്ഷണത്തിലാണ് കോടതി വെറുതേ വിടാൻ തീരുമാനിച്ചത്.

ഫോറൻസിക് പരിശോധനകളിൽ പാസ്‌കലിനെതിരേ തെളിവില്ലെന്നാണു കോടതി കണ്ടെത്തിയത്. കുഞ്ഞിന്റെ വസ്ത്രത്തിൽനിന്നു ലഭിച്ച ശശീരശ്രവത്തിന്റെ ഡിഎൻഎ സാമ്പിൽ പാസ്‌കലിന്റേതുമായി ഒത്തു പോകുന്നതല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2012ലാണ് കേസിനാസ്പദമായ സംഭവം. മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് സുജ ജോൺസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ പാസ്‌ക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ബെംഗളൂരുവിലെ ഫ്രഞ്ച് കോൺസുലേറ്റിൽ കോൺസുലർ അറ്റാഷേ ആയിരുന്നു പാസ്‌ക്കൽ.

2001ൽ വിവാഹിതരായ സുജ-പാസ്‌കൽ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. ഇതിൽ രണ്ടാമത്തെ കുട്ടിയെ ഭർത്താവ് ബലാത്സംഗം ചെയ്തെന്നു കാട്ടിയായിരുന്നു സുജയുടെ പരാതി. പൊലീസ് അറസ്റ്റിനെത്തുടർന്ന് നാല് മാസം ജയിലിൽ കഴിഞ്ഞ പാസ്‌കൽ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

മകൾ ബലാത്സംഗത്തിന് ഇരയായെന്ന് സ്ഥിരീകരിക്കാൻ മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് സുജ ജോൺസ് പൊലീസിൽ പരാതി നൽകിയിരുന്നത്. ബെംഗളൂരു വസന്തനഗറിലെ വീട്ടിലാണ് സുജയും പാസ്‌കലും താമസിച്ചിരുന്നത്. പീഡനത്തിനിരയായ കുട്ടിയെ കൂടാതെ ഏഴു വയസ്സുള്ള മകനും 20 മാസം പ്രായമുള്ള മകനും സംഭവം നടക്കുന്ന സമയത്ത് ഇവർക്കുണ്ട്.

മകളോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ സുജ ഭർത്താവിനെ നിരീക്ഷിക്കാൻ വേലക്കാരിയെ ചുമതലപ്പെടുത്തുകയായിരുന്നു. വീട്ടിലെ മുറിയിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ പാസ്‌കൽ ശ്രമിച്ചിരുന്നതായി കണ്ടെത്തിയെന്ന് സുജ പരാതിയിൽ ആരോപിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലും കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു കണ്ടെത്തിയെന്നും സുജ ചൂണ്ടിക്കാട്ടി.

കൊൽക്കത്തയിലെ ഫ്രഞ്ച് കോൺസുലേറ്റിൽ ജോലി നോക്കിയിരുന്ന കാലത്താണു സുജയെ പാസ്‌കൽ വിവാഹം കഴിക്കുന്നത്. സ്വകാര്യ ട്രാവൽ ഏജൻസി ജീവനക്കാരിയായിരുന്ന സുജയെ പരിചയപ്പെട്ട പാസ്‌കൽ പ്രണയത്തിനുശേഷമാണു വിവാഹം കഴിച്ചത്. തുടർന്ന് പാസ്‌കലിനു സ്ഥലം മാറ്റം ലഭിച്ചപ്പോഴാണു ബെഗളൂരുവിൽ എത്തിയത്.

വളരെ നാളത്തെ നിയമയുദ്ധമായിരുന്നു ഇതെന്നും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പാസ്‌കൽ കോടതി വിധിക്ക് ശേഷം പ്രതികരിച്ചു.

പണത്തിന്റെയും സ്വാധീനത്തിന്റെയും വിജയമാണിതെന്ന് സുജ ജോൺസ് പ്രതികരിച്ചു. ഫൊറൻസിക് സംഘമോ പൊലീസോ ഫൊറൻസിക് തെളിവുകളിൽ തിരിമറി നടത്തിയിരിക്കാമെന്നും സുജ ആരോപിച്ചു. എന്നാൽ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനമെന്ന് സുജ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP