Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബിഎസ്എൻഎൽ എഞ്ചിനീയറടക്കം 9 പേർ പ്രതികൾ; കോടതിയിൽ ഹാജരാകാത്ത പ്രതികൾക്ക് സിബിഐ കോടതിയുടെ രൂക്ഷ വിമർശനം: വിചാരണ നടത്തുമ്പോൾ പ്രതികൾ വീട്ടിലിരുന്ന് ജീവിതം ആസ്വദിക്കുകയാണോയെന്ന് കോടതി; ഇനി ഹാജരാകാതിരുന്നാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ്

33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബിഎസ്എൻഎൽ എഞ്ചിനീയറടക്കം 9 പേർ പ്രതികൾ; കോടതിയിൽ ഹാജരാകാത്ത പ്രതികൾക്ക് സിബിഐ കോടതിയുടെ രൂക്ഷ വിമർശനം: വിചാരണ നടത്തുമ്പോൾ പ്രതികൾ വീട്ടിലിരുന്ന് ജീവിതം ആസ്വദിക്കുകയാണോയെന്ന് കോടതി; ഇനി ഹാജരാകാതിരുന്നാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ്

പി. നാഗരാജ്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ തുടർച്ചയായി വിചാരണക്ക് ഹാജരാകാത്ത പ്രതികൾക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ രൂക്ഷ വിമർശനം. അടുത്ത വിചാരണ ദിവസം പ്രതികൾ ഹാജരായില്ലെങ്കിൽ ജാമ്യം റദ്ദാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്ത് ജയിലിലിട്ട് വിചാരണ ചെയ്യുമെന്നും സിബിഐ ജഡ്ജി ജെ. നാസർ പ്രതികൾക്ക് മുന്നറിയിപ്പ് നൽകി.

പ്രതികൾ കുറ്റം ചെയ്തതുകൊണ്ടല്ലേ കേസുണ്ടായതെന്നും സാക്ഷികൾ കോടതിയിൽ ഹാജരായി കഷ്ടപ്പെട്ട് കോടതി വിചാരണ നടത്തുമ്പോൾ പ്രതികൾ വീട്ടിലിരുന്ന് ആഡംബര ജീവിതം ആസ്വദിക്കുകയാണോയെന്നും കോടതി ചോദിച്ചു. വിചാരണ വേളയിൽ സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയുന്നതിന് പ്രതികളുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

പ്രതികളെ വിചാരണയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടോയെന്നും പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു. അപ്രകാരം ഒരുത്തരവ് ഇല്ലെന്ന് പ്രോസിക്യൂട്ടറും വിശദീകരിച്ചു. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോൾ മൂന്ന് പ്രതികൾ മാത്രമാണ് കോടതിയിൽ പ്രതിക്കൂട്ടിൽ കയറി നിന്നത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP