Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണം എന്ന ബിഷപ്പ് ഫ്രാങ്കോയുടെ വാദം തള്ളി ഹൈക്കോടതി; ഫ്രാങ്കോ വിചാരണ നേരിടണമെന്ന് കോടതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണം എന്ന ബിഷപ്പ് ഫ്രാങ്കോയുടെ വാദം തള്ളി ഹൈക്കോടതി; ഫ്രാങ്കോ വിചാരണ നേരിടണമെന്ന് കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ റിവിഷൻ ഹരജി ഹൈക്കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് നൽകിയത്. സമാന ആവശ്യമുന്നയിച്ച് നൽകിയ ഹരജി മാർച്ച് 16ന് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പുനപരിശോധന ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

സാക്ഷിമൊഴിയിൽ വൈരുധ്യമുണ്ടെന്നും കേസിൽ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹരജിക്കാരെന്റ വാദം.പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനിൽക്കുന്നുണ്ടെന്നും നടപടികൾ വൈകിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷൻ വാദം.

ജൂലൈ ഒന്നിന് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നടപടികൾക്ക് ഹാജരാകണം എന്നാണ് പോക്‌സോ പ്രത്യേക കോടതി ഉത്തരവിറക്കിയെങ്കിലും എത്ിതയിുന്നില്ല. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോയുടെ ആവശ്യം.അതേ സമയം ജാമ്യത്തിലിറങ്ങിയ പ്രതി കേസ് നീട്ടിക്കൊണ്ടുപോകുന്നതിനാണ് ഇത്തരത്തിലുള്ള ഹരജി നൽകിയിരിക്കുന്നതെന്നു പ്രോസിക്യുഷൻ കോടതിയിൽ ബോധിപ്പിച്ചു. ഇയാൾക്കെതിരെ പ്രഥമ വിവര റിപോർട്ടിലും പിന്നീട് മജിസ്‌ട്രേറ്റ് മുമ്പാകെ നൽകിയ രഹസ്യ മൊഴിയിലും ശക്തമായ മൊഴിയുണ്ടെന്നും ഹരജി അനുവദിക്കരുതെന്നും പ്രോസിക്യുഷൻ വ്യക്തമാക്കി.

2018 ജൂൺ 26 നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വർഷം ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് കേസിലെ കുറ്റപത്രം സമർപ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP